Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 11:02 AM IST Updated On
date_range 20 Aug 2018 11:02 AM ISTവെള്ളമിറങ്ങിത്തുടങ്ങി; മൺറോതുരുത്തിന് ആശ്വാസം
text_fieldsbookmark_border
കുണ്ടറ: മഴ കുറഞ്ഞതും തെന്മല പരപ്പാർ ഡാമിൽനിന്ന് വെള്ളം തുറന്നുവിടുന്നത് കുറച്ചതും മൺറോതുരുത്തിന് തുണയായി. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിലെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. എഴുന്നൂറ്റി അമ്പതോളം കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി ഉണ്ടായിരുന്നത്. പെഴുംതുരുത്തിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പ് നിർത്തി. കാലാവസ്ഥ അനുകൂലമായാൽ രണ്ട് ദിവസത്തിനകം മറ്റ് ക്യാമ്പുകളും നിർത്താനാവുമെന്ന് അധികൃതർ പറഞ്ഞു. മുതലെടുക്കാൻ വ്യാജ ദുരിതാശ്വാസ ക്യാമ്പുകൾ കുണ്ടറ: ദുരിതത്തിനിടയിലും മുതലെടുപ്പുമായി മൺറോതുരുത്തിൽ വ്യാജ ദുരിതാശ്വാസ ക്യാമ്പുകൾ. ദുരിതബാധിതരെ തെറ്റിദ്ധരിപ്പിച്ച് ചിലർ റോഡരുകിൽ ക്യാമ്പുകൾ തുറന്നിരുന്നു. ഇത്തരം ക്യാമ്പുകൾക്കെതിരെ പഞ്ചായത്ത് പ്രസിഡൻറ് കലക്ടർക്ക് പരാതിനൽകി. സർക്കാർ ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ എന്ന് പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരൻ പറഞ്ഞു. വാഹനങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നിെന്നത്തിക്കുന്ന സാധനങ്ങൾ ഇവർ തട്ടിയെടുക്കുന്നതായും ആരോപണമുണ്ട്. പേഴുതുരുത്ത് പെരുമൺ ജങ്കാർ പുനരാരംഭിച്ചു കുണ്ടറ: മൺറോതുരുത്തിൽ നിർത്തിെവച്ചിരുന്ന പേഴുംതുരുത്ത് പെരുമൺ ജങ്കാർ സർവിസ് പുനരാരംഭിച്ചു. ഡാം തുറന്ന് കല്ലടയാറ്റിലേക്ക് വെള്ളമെത്തിയതും ശക്തമായ ഒഴുക്കും കാരണം മൂന്ന് ദിവസം മുമ്പാണ് സർവിസ് നിർത്തിെവച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story