Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപന്തളത്ത്​...

പന്തളത്ത്​ ദുരിതത്തി​െൻറ തീവ്രത കുറഞ്ഞുതുടങ്ങി

text_fields
bookmark_border
പന്തളം: ഗതിമാറിയൊഴുകിയ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് കുറഞ്ഞതോടെ ദുരിതത്തി​െൻറ തീവ്രത കുറഞ്ഞുതുടങ്ങി. കടക്കാട്, ചേരിക്കൽ, ഐരാണിക്കുടി, നെല്ലിയക്കൽ, പുതുമന പ്രദേശങ്ങളിൽ ജലം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകൾ വെള്ളത്തിനടിയിൽ തന്നെയാണ്. ഈ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർ എത്തിയിട്ടും വീടുകളിൽനിന്ന് മാറാതിരുന്ന ഇരുനൂറിലധികം കുടുംബങ്ങൾക്ക് ആഹാരവും കുടിവെള്ളവും എത്തിച്ചുനൽകി. ക്യാമ്പുകളിൽ കഴിയുന്നവർക്കായി ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘത്തെ എത്തിച്ചു. ഒറ്റപ്പെട്ട കടക്കാട് മേഖലയിലേക്ക് ഫയർഫോഴ്സി​െൻറ ഡെങ്കി എത്തിച്ച് ആഹാരവും കുടിവെള്ളവും മരുന്നും എത്തിച്ചുനൽകി. നഗരകേന്ദ്രത്തിലെ ക്യാമ്പുകളിൽ ഭക്ഷണവും വസ്ത്രവും അടക്കം അവശ്യസാധനങ്ങൾ എത്തുന്നുണ്ടെങ്കിലും ഗ്രാമീണമേഖലയിലെ ക്യാമ്പുകളിൽ ലഭ്യത കുറവുണ്ട്. ടിപ്പർ ലോറി ഉപയോഗിച്ചുപോലും എത്താൻ കഴിയാത്ത മേഖലകളിലാണ് ഈ പ്രതിസന്ധിയുള്ളത്. വലിയ ബോട്ടുകൾക്ക് പകരം കൊല്ലം ജില്ലയിൽനിന്ന് ചെറിയ ബോട്ടുകൾ എത്തിച്ച് പന്തളത്ത് ദുരിതാശ്വാസ പ്രവർത്തനം പുരോഗമിക്കുകയാണ്. എം.സി റോഡിൽ കുളനട ഒന്നാം പുഞ്ചക്ക് സമീപം ഒരുവശം താഴ്ന്നതോടെ വാഹനങ്ങൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story