Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടനാട്ടുകാർ കണ്ട...

കുട്ടനാട്ടുകാർ കണ്ട ചുണ്ട​െൻറ അമരക്കാരല്ല ഇവർ... മത്സ്യത്തൊഴിലാളികൾക്ക്​ നൂറിൽ നൂറും കൊടുത്ത്​ ധനമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: ''കുട്ടനാട്ടുകാര്‍ കണ്ടിട്ടുള്ളത് ചുണ്ടന്‍വള്ളത്തി‍​െൻറ അമരത്ത് നിന്ന് പങ്കായമെറിയുന്ന അമരക്കാരനെ ആണ്. എന്നാല്‍, ഫിഷിങ് ബോട്ടുകളില്‍ അണിയത്ത് പൊന്തി നില്‍ക്കുന്ന കൊമ്പില്‍ പിടിച്ച് മീന്‍ നോക്കി ടൈറ്റാനിക്കില്‍ നില്‍ക്കുന്നത് പോലെ വള്ളത്തെ നയിക്കുന്നത് കുട്ടനാട്ടുകാര്‍ക്ക് പുതുമയായിരുന്നു''- ധനമന്ത്രി ഡോ. തോമസ് െഎസക് ത​െൻറ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിവ. മരണത്തി​െൻറ പുതപ്പുമായി ആർത്തലച്ച് വന്ന പ്രളയത്തിൽ നിന്ന് ദുരിതബാധിതരെ ജീവിതത്തി​െൻറ തീരത്തേക്ക് കൊണ്ടുവന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണും മെയ്യും മറന്നുള്ള രക്ഷാപ്രവർത്തനത്തിനുള്ള അംഗീകാരമാണിത്. ''സേനകള്‍ ഒന്നുമല്ല, ഇവരാണ് കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ അകപ്പെട്ടുപോയ ഭൂരിപക്ഷത്തെയും അതിസാഹസികമായി രക്ഷിച്ചത്. ഇത് കേരളത്തിനുനല്‍കുന്ന ഏറ്റവും വലിയ പാഠം , മത്സ്യത്തൊഴിലാളികളെയാണ് ഇതുപോലുള്ള ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരാക്കേണ്ടത് എന്നാണ്. കേരള സര്‍ക്കാര്‍ നേരേത്തതന്നെ തീരുമാനിച്ചിരുന്നതാണ്, 200 മത്സ്യത്തൊഴിലാളികൾക്ക് സീ െറസ്ക്യൂ ഓപറേഷനില്‍ പരിശീലനം നല്‍കാന്‍. കേരളത്തിന് സ്വന്തമായി സുസജ്ജമായ സന്നദ്ധസേന ഉണ്ടാവണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ആളുകളും കൈകോര്‍ത്തു. പേക്ഷ, മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനം മലയാളികളുടെ മനസ്സില്‍ എന്നും തെളിഞ്ഞുനില്‍ക്കും. വിഴിഞ്ഞം മുതല്‍ മുനമ്പം വെരയുള്ള ഇടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് സന്നദ്ധരായി വന്നത്. സ്വന്തം ചെലവില്‍ വള്ളവും വണ്ടിയില്‍ കയറ്റി നാലഞ്ച് തൊഴിലാളികള്‍ ഒരുമിച്ച് പോന്നിരിക്കുകയാണ്. ഒരു പേടിയുമില്ല. ആറ്റിലെ ഒഴുക്കും കാലാവസ്ഥയും ഒന്നും അവര്‍ക്ക് ഒരു പ്രശ്നമായിരുന്നില്ല'' -തോമസ് െഎസക് ചൂണ്ടിക്കാട്ടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story