Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാർ ഓഫിസുകൾ...

സർക്കാർ ഓഫിസുകൾ ഞായറാഴ്​ചയും സജീവമായി

text_fields
bookmark_border
തിരുവനന്തപുരം: പ്രളയബാധിത ജില്ലയിലെ ദുരിതാശ്വാസ-ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലയിലെ സർക്കാർ ഓഫിസുകൾ ഞായറാഴ്ചയും പ്രവർത്തിച്ചു. കലക്ടറുടെ നിർദേശപ്രകാരമാണ് ഞായറാഴ്ചയും ജീവനക്കാർ ജോലിചെയ്തത്. സെക്രേട്ടറിയറ്റ് ഉൾപ്പെടെ എല്ലാ ഒാഫിസുകളിലും മിക്ക ജീവനക്കാരും എത്തിയിരുന്നു. -ജീവനക്കാർ, ഡ്രൈവർമാർ എന്നിവരുടെ ഹാജർ ഓഫിസ് മേധാവികൾ ഉറപ്പു വരുത്തണമെന്ന് കലക്ടറുടെ ഉത്തരവ് ഉള്ളതിനാൽ അത്യാവശ്യം അവധികൾ ഒഴിച്ചാൽ ഒാഫിസുകളിൽ ഹാജർ നില പൂർണമായിരുന്നു. വകുപ്പുകളുടെയും കൈവശമുള്ള വാഹനങ്ങളുടെ വിശദവിവരവും ഡ്രൈവർമാരുടെ മൊബൈൽ നമ്പറും കലക്ടറേറ്റിൽ നൽകണമെന്ന നിർദേശവും നൽകിയിരുന്നു. അത്തരം നടപടികളും ഞായറാഴ്ച പൂർത്തിയായി. -സെക്രട്ടേറിയറ്റും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ല കലക്ടറേറ്റുകളും മറ്റു സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിച്ചു. സെക്രട്ടേറിയറ്റില്‍ 54.9 ശതമാനം (3116)പേരാണ് ഹാജരായത്. റവന്യൂ, ദുരന്ത നിവാരണ വകുപ്പുകള്‍ക്കു പുറമേ, മറ്റു വകുപ്പുകളിലും സാധാരണപോലെ ജീവനക്കാര്‍ ഹാജരായി. ജില്ല കലക്ടറേറ്റിലെ 236 ജീവനക്കാരില്‍ 219 പേരും (92 ശതമാനം) ഹാജരായി. ഇതിനുപുറമേ, ഈ ജില്ലകളിലെ താലൂക്ക്, വില്ലേജ് ഓഫിസുകളിലെയും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെയും ഭൂരിപക്ഷം ജീവനക്കാരും ജോലിക്കെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story