Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 10:48 AM IST Updated On
date_range 20 Aug 2018 10:48 AM ISTപ്രളയബാധിതർക്കായി മെഡിക്കൽ കോളജിെൻറ നേതൃത്വത്തിൽ മരുന്ന് ശേഖരണം
text_fieldsbookmark_border
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഏഴര ലക്ഷത്തോളം ദുരിതബാധിതർക്കുള്ള അവശ്യമരുന്നുകൾ മെഡിക്കൽ കോളജ് ആശുപത്രിയുടെ നേതൃത്വത്തിൽ വിതരണം തുടങ്ങി. കോളജ് കേന്ദ്രമായി പ്രവർത്തിക്കുന്ന കലക്ഷൻ സെൻററുകളിൽ വിവിധ ആശുപത്രികളും സന്നദ്ധ സംഘടനകളും മരുന്നുകൾ എത്തിക്കുന്നുണ്ട്. ഇവിടെനിന്ന് കഴിഞ്ഞ ദിവസങ്ങളിലായി 20 കെട്ട് മരുന്നുകളാണ് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പറവൂർ എന്നിവിടങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിച്ചത്. ദുരിതബാധിതർക്കുള്ള അവശ്യമരുന്നുകളും സ്ഥിരമായി കഴിക്കുന്നവയും ഉൾപ്പെടെ 36 തരം മരുന്നുകൾ അടങ്ങിയ കെട്ടുകളാക്കിയാണ് വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story