Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 11:09 AM IST Updated On
date_range 18 Aug 2018 11:09 AM ISTഇന്ധനക്ഷാമം ഉണ്ടാകുമെന്ന അഭ്യൂഹം: പമ്പുകളിൽ തിരക്ക്
text_fieldsbookmark_border
കൊല്ലം: മഴെക്കടുതി തുടരുന്ന സാഹചര്യത്തിൽ ഇന്ധനക്ഷാമം ഉണ്ടാകുമെന്ന അഭ്യൂഹം പരന്നതോടെ ജനങ്ങൾ കൂട്ടത്തോടെ പെട്രോൾ പമ്പുകളിൽ എത്തി. ഇതോടെ ചില പമ്പുകളിൽ ഇന്ധനം തീരുന്ന സാഹചര്യവും ഉണ്ടായി. തിരക്ക് വർധിച്ചതോടെ പല പമ്പുകളിലും തർക്കമുണ്ടാകുകയും െചയ്തു. നിലവിൽ ജില്ലയിൽ ഇന്ധനക്ഷാമം ഇല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ 170 പമ്പുകളാണുള്ളത്. പെട്രോൾ പമ്പ് ഉടമകൾ അവരുടെ ലോറികളിൽ നേരിട്ട് കൊണ്ടുവരുന്ന ലോഡ് വരുന്നുണ്ട്. എന്നാൽ, ചെറുകിട പമ്പുകൾക്കും സിവിൽ സപ്ലൈസ് കോർപറേഷെൻറ പമ്പുകൾക്കും സ്വന്തമായി ലോറിയില്ല. ഇത്തരം പമ്പുകളിൽ പുറം ഏജൻസിയാണ് എണ്ണ എത്തിക്കുന്നത്. ഇപ്രകാരം കരാർ ഏൽപിച്ചിട്ടുള്ള ലോഡുകൾ എത്തിക്കാൻ സാധിക്കാത്തത് വിതരണത്തെ ബാധിച്ചേക്കാം. കരാർപ്രകാരം ലോഡ് എത്തിക്കേണ്ട ലോറികൾ ചാലക്കുടി ഭാഗത്തോ അവയുടെ ഡ്രൈവർമാർ പ്രളയമേഖലയിലോ പെട്ടുപോകാൻ സാധ്യത കൂടുതലാണ്. അതിനാൽ, അവിടങ്ങളിലെ ഇന്ധന വിതരണം വരുംദിവസങ്ങളിൽ ചെറിയ രീതിയിൽ ബാധിച്ചേക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story