Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 11:09 AM IST Updated On
date_range 18 Aug 2018 11:09 AM ISTകുളത്തൂപ്പുഴയും പരിസരവും വെള്ളത്തിൽ
text_fieldsbookmark_border
കുളത്തൂപ്പുഴ: കഴിഞ്ഞ രണ്ടു ദിവസമായി തിമിർത്ത് പെയ്ത മഴയിൽ കിഴക്കൻ മലയോരമേഖലയിലെ പുഴകൾ കരകവിഞ്ഞൊഴുകി. കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയും പരിസരവും വെള്ളത്തിൽ മുങ്ങി. അന്തർസംസ്ഥാന പാതയിലെ പാലങ്ങളും ആദിവാസി കോളനികളിലേക്കുള്ള പാലങ്ങളും മുങ്ങിയതോടെ യാത്രാ സൗകര്യങ്ങൾ പലയിടത്തും നിലച്ചു. കിഴക്കൻ മേഖലയിലെ ആദിവാസി കോളനികൾ പൂർണമായും ഒറ്റപ്പെട്ടു. കുളത്തൂപ്പുഴ വില്ലുമല പട്ടികവർഗ പ്രീമെട്രിക് ഹോസ്റ്റലിൽ വെള്ളം കയറിയതിനെതുടർന്ന് അന്തേവാസികളെ സമീപത്തെ സ്കൂളിലേക്ക് മാറ്റി. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഗ്യാരേജിൽ ഓയിലും മറ്റും സൂക്ഷിച്ചിരുന്ന വീപ്പകൾ വെള്ളത്തിൽ ഒഴുകിപ്പോകാതെ സംരക്ഷിക്കാൻ ജീവനക്കാർ ഏറെ സാഹസപ്പെടേണ്ടിവന്നു. തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കല്ലുവെട്ടാംകുഴിക്ക് സമീപം മുപ്പത്തെട്ടടിപാലം മലവെള്ളത്തിൽ മുങ്ങിയതോടെ അന്തർ സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ എട്ടോളം കുടുംബങ്ങളെ വീടുകളിൽ വെള്ളം കയറിയതിനെതുടർന്ന് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. തെന്മല റോഡിൽ ഇ.എസ്.എം കോളനിക്ക് സമീപം അന്തർസംസ്ഥാന പാതക്ക് നടുവിൽ കുഴി രൂപപ്പെട്ടിരിക്കുകയാണ്. വില്ലുമല, രണ്ടാംമൈൽ, കുളമ്പി, വട്ടക്കരിക്കം തുടങ്ങിയ ആദിവാസി കോളനികളിലേക്കുള്ള ഏക യാത്രാമാർഗമായ അമ്പതേക്കർ കുഞ്ഞുമാൻതോട്ടിലെ പാലം ജലനിരപ്പുയർന്ന് മുങ്ങിയതോടെ പ്രദേശം പുർണമായി ഒറ്റപ്പെട്ടു. പ്രീ-മെട്രിക് ഹോസ്റ്റൽ കെട്ടിടത്തിെൻറ ഒന്നാംനിലയിലേക്ക് വെള്ളമെത്തിയതോടെയാണ് ഹോസ്റ്റലിലുണ്ടായിരുന്ന 48 പെൺകുട്ടികളെയും ജീവനക്കാരെയും തൊട്ടടുത്തുള്ള ൈട്രബൽ എൽ.പി സ്കൂളിലേക്ക് മാറ്റിയത്. അമ്പതേക്കറിൽ തോട്ടരികത്ത് താമസക്കാരായ സരസമ്മ, അജയൻ, രവീന്ദ്രൻ, വത്സല, രവി, സുമതി എന്നിവരുടെ വീടുകൾ വെള്ളത്തിൽ മുങ്ങി. ഇരട്ടവള്ളക്കടവിന് സമീപത്ത് പുഴയിൽനിന്ന് വെള്ളം കയറിയതിനെതുടർന്ന് എട്ടോളം കുടുംബങ്ങളെ ഗ്രാമപഞ്ചായത്ത് അംഗത്തിെൻറ വീടിെൻറ രണ്ടാം നിലയിലേക്ക് മാറ്റി താമസിപ്പിച്ചു. നെടുവന്നൂർക്കടവിൽ പുഴയുടെ ഓരത്ത് താമസിക്കുന്ന കുടുംബങ്ങളെ ഉയർന്ന പ്രദേശത്തെ വീടുകളിലേക്കും മാറ്റിയിട്ടുണ്ട്. കുളമ്പി ആദിവാസി കോളനിയിലേക്കുള്ള വനപാതയിൽ ഉണ്ടായിരുന്ന പാലത്തിെൻറ വശങ്ങളിലെ മണ്ണ് ഒലിച്ചുപോയി പാലം ചരിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ഗ്രാമവാസികൾക്ക് പുറം ലോകത്ത് എത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. കശുവണ്ടിത്തൊഴിലാളി ധനസഹായവും സൗജന്യ അരി വിതരണവും കൊല്ലം: പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്കുള്ള ധനസഹായത്തിെൻറയും സൗജന്യ അരി വിതരണത്തിെൻറയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ മുരളി മടന്തകോട് അധ്യക്ഷതവഹിച്ചു. ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ.ജി. വിജയകുമാർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story