Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകായലിൽ...

കായലിൽ ജലനിരപ്പുയർന്നു; മയ്യനാട് മുക്കത്ത് പൊഴിമുറിച്ചു

text_fields
bookmark_border
മയ്യനാട്: കായലിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ജില്ല ഭരണകൂടം ഇടപെട്ട് മയ്യനാട് മുക്കത്ത് പൊഴിമുറിച്ചുവിട്ടു. പൊഴിമുറിച്ച് വിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊഴിമുറിച്ചത്. കഴിഞ്ഞതവണ മുറിച്ച ഭാഗത്തുതന്നെയാണ് ഇത്തവണയും പൊഴിമുറിച്ചിട്ടുള്ളത്. പരവൂർ കായലിൽ ജലനിരപ്പ് കൂടിയതോടെ കൊല്ലം തോടി​െൻറ കരയിലുള്ള സൂനാമി ഫ്ലാറ്റിലടക്കം നിരവധി വീടുകളിൽ വെള്ളംകയറുകയും തീരദേശ റോഡ് വെള്ളത്തിൽ മുങ്ങുകയും ചെയ്തിരുന്നു. എം. നൗഷാദ് എം.എൽ.എ മുൻകൈയെടുത്താണ് വെള്ളപ്പൊക്കം തടയുന്നതിന് പൊഴിമുറിക്കാൻ നടപടികൾ എടുത്തത്. കടൽഭിത്തി ഇല്ലാത്ത ഭാഗത്താണ് പൊഴിമുറിച്ചത്. പൊഴിമുറിച്ചതോടെ കായലിലെ വെള്ളം കടലിലേക്ക് ഒഴുകിത്തുടങ്ങി. നേരത്തെ, മയ്യനാട് മുക്കത്തിനും പൊഴിക്കരക്കും ഇടയിൽ പൊഴി മുറിച്ചുവിടുന്നതിന് സംഘടിച്ചെത്തിയവരെ െപാലീസ് തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സബ് കലക്ടർ സ്ഥലത്തെത്തി ചർച്ച നടത്തിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story