Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാമനപുരം നദി...

വാമനപുരം നദി കരകവിയുന്നു; ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു

text_fields
bookmark_border
ആറ്റിങ്ങല്‍: വാമനപുരം നദി കരകവിയുന്നു. ആറ്റിങ്ങല്‍-ചിറയിന്‍കീഴ് മേഖലകളിലെ നദീതീരത്തെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളം കയറിത്തുടങ്ങി. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി മുന്നൂറോളം കുടുംബങ്ങൾ. -കുന്നുവാരം ഗവ.യു.പി.എസ്, തോട്ടവാരം എന്‍.എസ്.എസ് കരയോഗം, രാമച്ചംവിള ഗവ.എല്‍.പി.എസ്, കിഴുവിലം പടനിലം എല്‍.പി.എസ്, പുരവൂര്‍ എസ്.വി.യു.പി.എസ് എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ. -കൊട്ടിയോട്, തോട്ടവാരം, ക്ലബ് റോഡ് എന്നിവിടങ്ങളെല്ലാം വെള്ളത്തിനടിയിൽ. കൊടുമണ്‍, മീമ്പാട്ട് പ്രദേശങ്ങളിലും വെള്ളം കയറി. -കിഴുവിലം പഞ്ചായത്തിലെ താഴ്ന്നതും വാമനപുരം നദീതീരത്തോട് ബന്ധപ്പെട്ട് കിടക്കുന്നതുമായ മേഖലകളിലെല്ലാം വെള്ളം കയറുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ക്യാമ്പുകളിൽ ആരോഗ്യവിഭാഗം ക്യാമ്പ് ചെയ്യുന്നു. -അംബേദ്കര്‍ മെമ്മോറിയല്‍ പുനരധിവാസ കേന്ദ്രത്തിന് ചുറ്റം വെള്ളം കയറി. കെട്ടിടത്തിലേക്ക് വെള്ളം കയറാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. - ബി. സത്യന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ ക്യാമ്പുകളില്‍ സഹായം എത്തിക്കുന്നുണ്ട്. ആറ്റിങ്ങല്‍ അഗ്നിരക്ഷാസേന 30 മണിക്കൂറിനിടെ 32 ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. മരങ്ങള്‍ വീണുള്ള അപകടങ്ങളായിരുന്നു കൂടുതൽ. -നിങ്ങൾക്കും കൈത്താങ്ങാവാം... ആറ്റിങ്ങല്‍: കാലവര്‍ഷക്കെടുതിക്കിരയായി വിവിധ ജില്ലകളിലെ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവർക്കാവശ്യമായ പാത്രങ്ങള്‍, നോട്ടുബുക്കുകള്‍, സ്‌കൂള്‍ ബാഗുകള്‍, പേന, പെന്‍സില്‍, ചെരിപ്പുകള്‍ തുടങ്ങിയവ വാങ്ങി നല്‍കാം. സാധനങ്ങൾ എത്തിക്കാൻ ആഗ്രഹമുള്ളവർക്കായി ആറ്റിങ്ങല്‍ മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലുള്ള താലൂക്ക് ഓഫിസില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു. ഫോൺ: 04702622406, 9497711287.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story