Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രളയം: പുനലൂർ പട്ടണം...

പ്രളയം: പുനലൂർ പട്ടണം വെള്ളത്താൽ ചുറ്റപ്പെട്ടു

text_fields
bookmark_border
പുനലൂർ: കിഴക്കൻ മലയോരമേഖലയിൽ അനുഭവപ്പെടുന്ന പ്രളയത്തിൽ പുനലൂർ പട്ടണം വെള്ളത്താൽ ചുറ്റപ്പെട്ടു. മഴ ഇനിയും ശക്തമായി തുടർന്നാൽ പട്ടണം പൂർണമായി ഒറ്റപ്പെടാനിടയുണ്ട്. 1992ൽ കിഴക്കൻമേഖലയെ തകർത്തുകളഞ്ഞ പ്രകൃതിദുരന്തത്തിൽ കല്ലടയാർ കരകവിഞ്ഞ് അന്ന് പുനലൂർ പട്ടണംവെള്ളം കയറി വലിയനാശം ഉണ്ടായിരുന്നു. ഇതിന് സമാനമായ അവസ്ഥയിലാണ് കഴിഞ്ഞ നാലുദിവസമായി പുനലൂരുള്ളത്. തെന്മല ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടർ കൂടുതൽ തുറക്കുന്നത് ആദ്യം ബാധിക്കുന്നത് പുനലൂർ പട്ടണത്തെയാണ്. കഴിഞ്ഞദിവസങ്ങളിൽ ഡാം ഷട്ടർ കൂടുതൽ തുറന്നതുകാരണം കല്ലടയാറി​െൻറ കൈതോടുകളിലൂടെ വെള്ളമെത്തി പട്ടണം വെള്ളക്കെട്ടായി. വെട്ടിപുഴ തോടിലൂടെയാണ് വെള്ളം പെെട്ടന്ന് പട്ടണത്തിലേക്ക് കയറുന്നത്. കൂടാതെ മൂർത്തിക്കാവ്, തൊളിക്കോട്, നെല്ലിപ്പള്ളി, ഐക്കരക്കോണം തുടങ്ങിയ ഭാഗങ്ങൾ വഴിയും വെള്ളംകയറി. ടി.ബി ജങ്ഷനിൽ നഗരസഭയുടെ സ്നാനഘട്ടം മുങ്ങിയത് കൂടാകെ ആറി​െൻറ മറുകരയിലുള്ള പൊതുമേഖല സ്ഥാപനമായ റിഹാബിലിറ്റേഷൻ പ്ലാേൻറഷ​െൻറ ഹെഡ് ഓഫിസി​െൻറ താഴത്തെനിലയും വെള്ളത്തിലായി. വെട്ടിപ്പുഴ തോടിലൂടെ കയറിയ വെള്ളം എം.എൽ.എ റോഡ് വഴി ചെമ്മന്തൂർ ജങ്ഷൻ വരെയെത്തി. റോഡിലടക്കം 20 അടിവരെ ഉയരത്തിലാണ് വെള്ളം കിടക്കുന്നത്. ഈ ഭാഗത്തുള്ള സ്വകാര്യ ആശുപത്രി, കൺെവൻഷൻ സ​െൻററടക്കം നിരവധി സ്ഥാപനങ്ങളും വീടുകളും വെള്ളത്തിലായി. ആശുപത്രിയുടെ താഴത്തെനിലയും കാൻറീനും അടക്കം ബുധനാഴ്ച വെള്ളംകയറി. മുകളിലത്തെ നിലയിൽ കുടുങ്ങിയ രോഗികളെയും ഫയർഫോഴ്സി​െൻറ സഹായത്താൽ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ടൗണിലെ വൺവേയായ ഈ റോഡ് പൂർണമായി വെള്ളത്തിലാണ്. തോടി​െൻറ ഇരുകരയിലുമുള്ള നിരവധി സ്ഥാപനങ്ങൾക്ക് വൻതോതിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഓണം, പെരുന്നാൾ കച്ചവടത്തിന് കരുതിയിരുന്ന സാധനങ്ങളെല്ലാം വെള്ളംകയറി. ഇവിടുള്ള സി.എസ്. ബഷീറി​െൻറ ഉടമസ്ഥതയിലുള്ള മൊത്തവ്യാപാര കേന്ദ്രത്തി​െൻറ താഴത്തെനിലയിൽ വെള്ളംകയറി വൻതുകയുടെ നഷ്ടം കണക്കാക്കുന്നു. കൂടാതെ മൂർത്തിക്കാവ്, തൊളിക്കോട്, അഷ്ടമംഗലം, മണിയാർ ഭാഗങ്ങളും വെള്ളത്താൽ ഭാഗികമായി ഒറ്റപ്പെട്ടു. ഇവിടുള്ള നരവധി വീടുകളിലും വെള്ളം കയറി. വൈദ്യുതി, കുടിവെള്ളം എന്നിവയും പലയിടത്തും മുടങ്ങി. നെല്ലിപ്പള്ളിയിൽ ഗവ.പൊളിടെക്നിക്കിലും വെള്ളംകയറിയിട്ടുണ്ട്. ആറ്റിലെ ജലനിരപ്പ് ഇനി ഉയർന്നാൽ ഇതുവഴിയുള്ള പത്തനാപുരം-പുനലൂർ റോഡ് ഗതാഗതം മുടങ്ങും. കല്ലടയാർ കരകവിെഞ്ഞാഴുകുന്നു: നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു കൊട്ടാരക്കര: കനത്തമഴയിൽ തെന്മല അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ചിലയിടങ്ങളിൽ ആറ് കരകവിഞ്ഞ് ഒഴുകിത്തുടങ്ങിയിട്ടുണ്ട്. കൊട്ടാരക്കര താലൂക്കിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു, അപകട സാധ്യതയുള്ള സ്ഥലങ്ങളിൽനിന്നും ഇവിടേക്ക് ആളുകളെ മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. പവിത്രേശ്വരം പഞ്ചായത്തിലെ ചെറുപൊയ്ക ഗവ. എൽ.പി.എസ്, താഴം എൻ.എസ്.എസ് കരയോഗ മന്ദിരം, കരിമ്പിൻപുഴ അങ്കന്‍വാടി, ശിവോദയം ക്ലബ്ബ് ചെറുപൊയ്ക, ഗവ. എൽ.പി.എസ് കാരിക്കൽ, കുളക്കട പഞ്ചായത്തിലെ കുളക്കട സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ, ഡി.വി.യു.പി.എസ് താഴത്ത് കുളക്കട, ഗവ.എല്‍.പി.എസ് കുറ്ററ, കലയപുരം ഡബ്ല്യു.എല്‍.പി.എസ് അന്തമണ്‍, ഗവ .എല്‍.പി.എസ് കുളക്കട എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചത്. ചെറുപൊയ്ക ഡി.എൽ.പി.എസിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം 75 പേരെ മാറ്റിപ്പാർപ്പിച്ചു. താഴം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ അഞ്ച് കുടുംബങ്ങളേയും കുളക്കട സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് കുടുംബങ്ങളേയും മാറ്റി പാർപ്പിച്ചു. അപകടസാധ്യത കണക്കിലെടുത്ത് കൂടുതൽ കുടുംബങ്ങളെ അധികൃതർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. പാങ്ങോട് താഴത്ത് ഞാങ്കടവ് പാലമുക്ക് റോഡ് കല്ലടയാർ കരകവിഞ്ഞതിനെ തുടർന്ന് വെള്ളത്തിനടിയിലായി. ഇവിടെ ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഈ ഭാഗത്തെ നിരവധി ഇഷ്ടിക കമ്പനികളും ഓട്ട് കമ്പനികളും വെള്ളത്തിനടിയിലാണ്. ചെറുപൊയ്കയിൽ കല്ലട ആറ് കരകവിഞ്ഞതിനെ തുടർന്ന് ഏലാകളും ചെളി എടുത്ത പാടങ്ങളും വെള്ളംകയറി നിറഞ്ഞു. ഇഷ്ടിക കമ്പനികളിലും വീടുകളിലും വെള്ളംകയറിയിട്ടുണ്ട്. തൃക്കണ്ണമംഗൽ ചേരൂർ ഏലായിൽ വെള്ളം കയറിയതിനെ തുടർന്ന് കാർഷിക വിളകൾ പൂർണമായും നശിച്ചു. ഇവിടെ മുക്കോൺ എം.സി റോഡ് തോട് കര കവിഞ്ഞ് പട്ടിക ജാതി കോളനികളിൽ വെള്ളംകയറി. തോട്ടം മുക്കിന് സമീപമുള്ള ഒരുകട തകർന്നു. പുലമൺ തോടും കരകവിഞ്ഞ് ഒഴുകുകയാണ്. തോട് പുറംപോക്കുകളിൽ താമസിക്കുന്ന നിർധന കുടുംബങ്ങളുടെ താമസസ്ഥലങ്ങളിലും വെള്ളംകയറി. കുളക്കട-തുരുത്തീലമ്പലം റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം നിർത്തിവെച്ചു. കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടാൻ സാധ്യത ഉള്ളതിനാൽ പുലമൺ തോട്ടിൽ കുത്തൊഴുക്ക് ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊട്ടാരക്കര നഗരസഭ ഉച്ചഭാഷിണി വഴി മുന്നറിയിപ്പ് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story