Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകനത്തമഴക്കൊപ്പം...

കനത്തമഴക്കൊപ്പം കടലാക്രമണവും; തീരത്ത് നാശം

text_fields
bookmark_border
-പൂന്തുറ തീരത്ത് കടലാക്രമണം കനത്ത നാശം വിതക്കുന്നു. കടലില്‍ നങ്കൂരമിട്ടിരുന്ന പത്തിലധികം വള്ളങ്ങള്‍ തകര്‍ന്നു. വള്ളങ്ങളില്‍ ഉണ്ടായിരുന്ന എൻജിന്‍ ഉൾപ്പെെടയുള്ള മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു. നിരവധി വള്ളങ്ങൾ കാണാതായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. മത്സ്യബന്ധനത്തിന് കടലില്‍ ഇറങ്ങിയവര്‍ പലരും തലനാരിഴ വ്യത്യാസത്തിലാണ് കടലാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. - വേളി, പൂന്തുറ പൊഴികള്‍ മുറിച്ചു. ഇതിലൂടെ ആറുകളില്‍ നിന്നും തോടുകളില്‍ നിന്നുമുള്ള വെള്ളം കടലിലേക്ക് ഒഴുകിയിറങ്ങുന്നു. തീരക്കടലില്‍ നങ്കൂരമിട്ടിരുന്ന വള്ളങ്ങള്‍ തിരമാലകളില്‍പെട്ട് തലകീഴെ മറിഞ്ഞു. -നിരവധി വീടുകളിൽ വെള്ളം കയറി. പലരും ദുരിതാശ്വാക്യാമ്പുകളിലും ബന്ധുവീടുകളിലേക്കും മാറിയതിനാൽ ആളപായം ഉണ്ടായില്ല. പനത്തുറ മുതല്‍ വേളി വരെയുള്ള തീരപ്രദേശത്തെ നിരവധി വീടുകള്‍ തകര്‍ന്നു. വലിയതുറയില്‍ അഞ്ചാംനിര വീടുകള്‍ വരെ തകര്‍ന്നു. -വേളികായല്‍, പാര്‍വതി പുത്തനാര്‍, തിരുവല്ലം ആറ് എന്നിവ കരകവിെഞ്ഞാഴുകുകയാണ്. വേളി കായലിന് സമീപത്തെ താഴ്ന്നപ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിലായി. വലിയവേളി പൗണ്ട്കടവ് ഭാഗത്ത് അമ്പതിലധികം വീടുകളില്‍ വെള്ളം കയറി. പൗണ്ട്കടവ് മുസ്ലിം പള്ളി മദ്റസഹാളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാട്ടുകാരുടെയും വിവിധ സന്നദ്ധസംഘടന പ്രവര്‍ത്തകരുടെയും നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. -ഇടയാര്‍ദ്വീപ്നിവാസികൾ ദുരിതത്തിൽ കടലിനും പാര്‍വതിപുത്തനാറിനും തിരുവല്ലം ആറിനും ഇടക്ക് തിരുവല്ലം ഭാഗത്ത് ഒറ്റപ്പെട്ട ദ്വീപിലെ ആയിരത്തിലധികം കുടുംബങ്ങളാണ് ദുരിതത്തിലായത്. നാലുചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപിലേക്ക് വെള്ളം കയറുമോയെന്ന ഭീതിയിലാണ് ഇവർ. പാര്‍വതിപുത്തനാറിനും കടലിനും ഇടക്കുണ്ടായിരുന്ന കടല്‍ഭിത്തി പലയിടത്തും തകര്‍ന്നു. പൂന്തുറയില്‍ പൊഴി മുറിഞ്ഞ് കിടക്കുന്നതിനാല്‍ കരമനയാര്‍, തിരുല്ലംആറ്, പുത്തനാര്‍ എന്നിവിടങ്ങളില്‍ നിെന്നത്തുന്ന വെള്ളം പൊഴിയിലൂടെയാണ് കടലിലേക്ക് പോകുന്നത്. കടല്‍ഭിത്തി പൂർണമായും തകര്‍ന്നാല്‍ തിരമാലകള്‍ ആറിലൂടെ ദ്വീപിലേക്ക് ആടിച്ച് കയറും. ദ്വീപിലേക്ക് വെള്ളം കയറിയാല്‍ കരയിലേക്ക് രക്ഷപ്പെടാനായി ഇവർക്ക് ഒറ്റ ഇരുമ്പ് പാലം മാത്രമാണുള്ളത്. ഇതും അപകടാവസ്ഥയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story