Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓണാഘോഷത്തിന്​ ശേഖരിച്ച...

ഓണാഘോഷത്തിന്​ ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി

text_fields
bookmark_border
വെള്ളറട: ആനാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തിന് ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വിവിധ മത്സരങ്ങൾക്കായി 50000 രൂപ ശേഖരിച്ചിരുന്നു. ഓണാഘോഷ പരിപാടികൾ ഒഴിവാക്കി തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങി​െൻറ ഭാഗമായി നടന്ന യോഗത്തിൽ പ്രിൻസിപ്പൽ സതീഷ് കുമാറും ഹെഡ്മിസ്ട്രസ് കുമാരി ഗീതയും ചേർന്ന് ആനാവൂർ വില്ലേജ് ഓഫിസർ ഷീജക്ക് കൈമാറി. ജില്ല ജഡ്ജി അജിത് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജസ്റ്റിൻ രാജ് അധ്യക്ഷത വഹിച്ചു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്.എസ്. അരുൺ, ബ്ലോക്ക് പഞ്ചായത്തംഗം പാലിയോട് ശ്രീകണ്ഠൻ, പൂർവവിദ്യാർഥി സമിതി അധ്യക്ഷൻ വി. വേലായുധൻ നായർ, പി.ടി.എ വൈസ് പ്രസിഡൻറ് അനിൽകുമാർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സൗധീഷ് നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story