Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴ തുടരുന്നു;...

മഴ തുടരുന്നു; കല്ലമ്പലം മേഖലയിൽ വ്യാപക നാശം

text_fields
bookmark_border
ATTN കല്ലമ്പലം: ശക്തമായി തുടരുന്ന കാറ്റിലും മഴയിലും മേഖലയിൽ വ്യാപക നാശം. നിരവധി മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധം താറുമാറായി. നാവായിക്കുളം, കരവാരം, ഒറ്റൂർ പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശമുണ്ട്. ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത്ത് വിളവെടുക്കാറായ ചെറുകിട കൃഷികൾ വ്യാപകമായി വെള്ളത്തിനടിയിലായി. ശക്തമായ കാറ്റിൽ വാഴക്കൃഷിയും നശിച്ചിട്ടുണ്ട്. നാവായിക്കുളം, വൈരമല, ഡീസൻറുമുക്ക്, ഐരമൺ നില എന്നിവിടങ്ങളിൽ മരം വീണ് വൈദ്യുതിലൈനുകൾ പൊട്ടി. കെ.എസ്.ഇ.ബി ജീവനക്കാർ വളരെ പണിപ്പെട്ടാണ് വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്നത്. ചിത്രം. P_20180815_071203.jpg ശക്തമായ കാറ്റിലും മഴയിലും നാവായിക്കുളം തുമ്പോട് റോഡിൽ മരം വീണ് വൈദ്യുതിലൈൻ പൊട്ടിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story