Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഴിക്കോട് സ്കൂളിനു​...

അഴിക്കോട് സ്കൂളിനു​ മുന്നിലെ വെള്ളക്കെട്ട്: വിദ്യാർഥികളും യാത്രക്കാരും ദുരിതത്തിൽ

text_fields
bookmark_border
നെടുമങ്ങാട്: നെടുമങ്ങാട്-തിരുവനന്തപുരം റോഡിൽ അഴിക്കോട് ഗവ. യു.പി സ്കൂളിനു മുന്നിലെ വെള്ളക്കെട്ടിൽ യാത്രാദുരിതം. ഐ.എസ്.ആർ.ഒയിലേക്ക് പോകുന്ന വാഹനങ്ങൾ, അന്തർസംസ്ഥാനത്തുനിന്ന് തിരുവനന്തപുരത്തേക്കുവരുന്ന ചരക്കുവാഹനങ്ങൾ എന്നിവ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. തിരക്കേറിയ പാതയിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കും ബുദ്ധിമുട്ടാണ്. നടപ്പാത ഉൾപ്പെടെ റോഡി​െൻറ പകുതിഭാഗവും വെള്ളത്തിലാകുന്നതിനാൽ നടുവിലൂടെയാണ് കാൽനടയാത്ര. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. ഗതാഗതക്കുരുക്കും രൂക്ഷമാണ്. റോഡി​െൻറ വശങ്ങളിൽ ഓടകൾ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. മണ്ണ് നിറഞ്ഞ് അടഞ്ഞുപോയ ഓടകൾ പുനരുദ്ധരിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story