Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപേപ്പാറ, അരുവിക്കര...

പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

text_fields
bookmark_border
* കരമനയാറി​െൻറ തീരത്ത് ജാഗ്രത നിർദേശം * ഡാമിൽ ഇപ്പോൾ ജലനിരപ്പ് 109.01 മീറ്റർ * പരമാവധി സംഭരണശേഷി 110.5 മീറ്റർ തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്നതിനാൽ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തി. കരമനയാറി​െൻറ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പേപ്പാറ ഡാമി​െൻറ രണ്ട് ഷട്ടറുകൾ നേരത്തെ തുറന്നിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ പെയ്യുന്ന മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നാണ് മൂന്നാമത്തെ ഷട്ടർ തുറക്കാനും മറ്റ് രണ്ടു ഷട്ടറുകൾ 50 മീറ്റർ കൂടി ഉയർത്താനും തീരുമാനിച്ചത്. നിലവിൽ 109.01 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഡാം പരിസരത്ത് ഇപ്പോഴും മഴ പെയ്യുന്നതായാണ് വിവരം. രാവിലെ ഒമ്പതിന് 108.99 മീറ്ററായിരുന്ന ജലനിരപ്പ് ഒരു മണിക്കൂർ കൊണ്ടാണ് 0.02 മീറ്റർ ഉയർന്നത്. 110.5 മീറ്ററാണ് പരമാവധി സംഭരണശേഷി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story