Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:00 AM IST Updated On
date_range 17 Aug 2018 11:00 AM ISTദുരന്തമുഖത്ത് സൈന്യം പറന്നിറങ്ങിയത് സർവസന്നാഹങ്ങളുമായി
text_fieldsbookmark_border
തിരുവനന്തപുരം: ദുരന്തത്തിൽ വിറങ്ങലിച്ചുനിന്ന നാടിന് രക്ഷാദൗത്യവുമായി സൈന്യം തലസ്ഥാനത്ത് പറന്നിറങ്ങിയത് സർവസന്നാഹങ്ങളുമായി. ശംഖുംമുഖം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയ കേന്ദ്രീകരിച്ചാണ് വ്യോമമാർഗമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. കേന്ദ്ര ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) 18 ടീമുകൾ, കരസേനയുടെ എൻജിനീയറിങ് ടാസ്ക്ഫോഴ്സിെൻറ (ഇ.ടി.സി) എട്ട് ടീമുകൾ അടങ്ങിയ ഒമ്പത് കോളങ്ങൾ, കോസ്റ്റ്ഗാർഡിെൻറ 22 ടീമുകൾ, നാവികസേനയുടെ മുങ്ങൽ വിദഗ്ധരടങ്ങിയ 24 ടീമുകൾ എന്നിവ ഹെലികോപ്റ്ററുകൾ, ചെറുവിമാനങ്ങൾ, ബോട്ടുകൾ, രക്ഷാഉപകരണങ്ങൾ, ലൈഫ്ബോയ്കൾ, ലൈഫ്ജാക്കറ്റുകൾ തുടങ്ങിയ സന്നാഹങ്ങളുമായാണ് സംസ്ഥാനെത്തത്തിയത്. ഇതിനുപുറമെ എൻ.ഡി.ആർ.എഫ്, കര നാവികസേനകൾ എന്നിവ പ്രത്യേക ക്യാമ്പുകൾ വഴി മെഡിക്കൽ സഹായവും ലഭ്യമാക്കുന്നുണ്ട്. വ്യാഴാഴ്ച പുലെർച്ച 12.30നാണ് ദുരന്തനിവാരണ സേനാംഗങ്ങളെയും കൊണ്ടുള്ള ആദ്യവിമാനം തലസ്ഥാനെത്തത്തിയത്. ഇവരെ വിവിധസ്ഥലങ്ങളില്‍ എത്തിക്കുന്നതിനുള്ള സംവിധാനം ജില്ല ഭരണകൂടം ഒരുക്കിയിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ 15 ലോറികള്‍, ആറ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ എന്നിവ സജ്ജീകരിച്ചു. കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് നാലു ബസുകളാണ് വ്യാഴാഴ്ച രാവിലെ ശംഖുംമുഖത്ത് എത്തിച്ചത്. 8.30ന് എത്തിച്ച റാന്നി സ്വദേശികളെ ഇതില്‍ ഒരു ബസില്‍ കയറ്റി ചാല സ്‌കൂളിലേക്ക് മാറ്റി. കോയമ്പത്തൂരില്‍നിന്ന് നാല് ഹെലികോപ്റ്ററുകളിലായി പുറപ്പെട്ട ദുരന്തനിവാരണ സേനാംഗങ്ങള്‍ വ്യാഴാഴ്ച പകൽ 12.50നാണ് തിരുവനന്തപുരെത്തത്തിയത്. ദുരന്തമേഖലകളിലേക്ക് ആവശ്യമായ ബോട്ടുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായാണ് ഇവര്‍ എത്തിയത്. ഇവരെ ദുരന്തബാധിത സ്ഥലങ്ങളിൽ എത്തിക്കുന്നതിന് വേണ്ടിയാണ് ലോറികള്‍ എത്തിച്ചത്. 11ഒാടെ ഇവര്‍ കോയമ്പത്തൂരില്‍നിന്ന് തിരിെച്ചന്ന സന്ദേശമെത്തി. നാല് വിമാനങ്ങളിലായി 106 സൈനികരാണ് ശംഖുംമുഖെത്തത്തിയത്. ദുരിതബാധിത പ്രദേശങ്ങിൽനിന്ന് രക്ഷപ്പെടുത്തുന്നവരെ ശംഖുംമുഖത്തും വര്‍ക്കലയിലുമാണ് ഹെലികോപ്റ്ററില്‍ എത്തിക്കുന്നത്. ഇവരെ താമസിപ്പിക്കുന്നതിനാശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കലക്ടർ ഡോ. കെ. വാസുകി പറഞ്ഞു. സൈന്യം ഇടപെട്ട് വ്യാഴാഴ്ച വൈകീട്ട് വരെ 2,182 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 968 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story