Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 5:29 AM GMT Updated On
date_range 15 Aug 2018 5:29 AM GMTക്ലബ് ക്യൂവിെൻറ തറക്കല്ലിടൽ 17ന്
text_fieldsbookmark_border
കൊല്ലം: ടൂറിസം മേഖലക്ക് മുതൽക്കൂട്ടായി കരുനാഗപ്പള്ളിയിൽ 35ഓളം പേർ ചേർന്ന് നിർമിക്കുന്ന സംരംഭമായ ദി രാവിലെ 10ന് ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുമെന്ന് സെക്രട്ടറി ജോയ്. എസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിജയൻ പിള്ള എം.എൽ.എ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. ഓഫിസ് ഉദ്ഘാടനം ചെയർപേഴ്സൺ എം. ശോഭന നിർവഹിക്കും. മൂന്ന് ഘട്ടങ്ങളിലായി മൂന്ന് ഏക്കറിൽ നിർമിക്കുന്ന ക്ലബ് ക്യൂ സ്യൂട്ട് റൂമുകൾ, കോണ്ടിനെൻറൽ ഡൈനിങ്, സ്വിമ്മിങ് പൂൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങളോടെയാണ് ഒരുക്കുന്നത്. ഇതോടൊപ്പം മാസംതോറും ക്ലബിെൻറ നേതൃത്വത്തിൽ കലാ-സാംസ്കാരിക-വിദ്യാഭ്യാസ-വ്യവസായ പരിപാടികളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജോയൻറ് സെക്രട്ടറി ശിവകുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ജയരാജ്, ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story