Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 10:54 AM IST Updated On
date_range 15 Aug 2018 10:54 AM ISTഗ്രാറ്റ്വിറ്റി വിതരണത്തിനായി കാെപക്സിനും കാഷ്യൂ കോർപറേഷനും 21.5 കോടി
text_fieldsbookmark_border
കൊല്ലം: കാഷ്യൂ കോർപറേഷെൻറയും കാപെക്സിെൻറയും ഗ്രാറ്റ്വിറ്റി വിതരണത്തിനായി 21.5 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. 2011-12, 2012-13 വർഷങ്ങളിലെ ഗ്രാറ്റ്വിറ്റിയാണ് വിതരണം ചെയ്യുക. കാഷ്യൂ കോർപറേഷനിലെ 2000 തൊഴിലാളികൾക്കും കാെപക്സിെൻറ 600ഓളം തൊഴിലാളികൾക്കും തുക ലഭിക്കും. കശുവണ്ടി മേഖലയിലെ തൊഴിലാളികളോടുള്ള അനുഭാവപൂർവമായ സർക്കാർ സമീപനത്തിെൻറ ഭാഗമാണിതെന്ന്് മന്ത്രി വ്യക്തമാക്കി. സംസ്ഥാന കശുവണ്ടി കോർപറേഷന് പ്രവർത്തനമൂലധനം ഉൾപ്പെടെ വിവിധ കാര്യങ്ങൾക്കായി 240 കോടി രൂപ കഴിഞ്ഞ രണ്ടുവർഷം നൽകിയിട്ടുണ്ട്. കാെപക്സിന് ഇതേ കാലയളവിൽ 32 കോടി രൂപ നൽകി. 272 കോടി രൂപയാണ് രണ്ടു വർഷമായി നൽകിയത്. നടപ്പുവർഷം അടച്ചിട്ട ഫാക്ടറി തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് 2000 രൂപ ബോണസും 10 കിലോ അരിയും നൽകുന്നതിന് 9.88 കോടി രൂപ അനുവദിച്ചു. കാഷ്യൂ കോർപറേഷന് 12 കോടി രൂപയും കാെപക്സിന് നാലു കോടി രൂപയും ബോണസായി വിതരണം ചെയ്യും. കാഷ്യൂ ബോർഡുമായി ബന്ധപ്പെട്ട് 50 കോടി രൂപ പ്രവർത്തനമൂലധനമായി സർക്കാർ നൽകി. നടപ്പ് സാമ്പത്തിക വർഷം ഏകദേശം 100 കോടിയോളം രൂപയാണ് സർക്കാർ അനുവദിച്ചത്. മാതൃകകമ്പനികളായി കശുവണ്ടി മേഖലയിൽ പ്രവർത്തിക്കേണ്ട കാഷ്യൂ കോർപറേഷനും കാെപക്സിനും നൽകിയ തുകയും അടച്ചിട്ട ഫാക്ടറികളിലെ ക്ഷേമ പ്രവർത്തനത്തിനായി നൽകിയ തുകയും അടക്കം ഇതുവരെ 400 കോടിയോളം രൂപ സർക്കാർ നൽകിയതായി മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story