Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 10:45 AM IST Updated On
date_range 15 Aug 2018 10:45 AM ISTവിദ്യാലയമന്ദിരം ഉദ്‌ഘാടനം ചെയ്തു
text_fieldsbookmark_border
പുനലൂർ: അച്ചൻകോവിൽ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി വിദ്യാലയത്തിൽ നിർമിച്ച കെട്ടിടം മന്ത്രി കെ. രാജു ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷും ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ആര്യങ്കാവ് ഗ്രാമപഞ്ചായത് പ്രസിഡൻറ് ആർ. പ്രദീപും നിർവഹിച്ചു. എം.കെ. പ്രേമചന്ദ്രൻ എം.പി, കെ.ആർ. ഷീജ എന്നിവർ സംസാരിച്ചു. വാർഡ് അംഗങ്ങളായ അച്ചൻകോവിൽ സുരേഷ്ബാബു, ഗീത സുക്‌നാഥ്, പി.ടി.എ പ്രസിഡൻറ് മണികണ്ഠൻ, പ്രിൻസിപ്പൽ ഡി.എസ്. മനു, പ്രഥമാധ്യാപകൻ ഡി. സുധാകരൻ എന്നിവർ പങ്കെടുത്തു. മന്ത്രി കെ. രാജുവിെൻറ ആസ്തിവികസനഫണ്ടിൽനിന്ന് 75 ലക്ഷം ചെലവഴിച്ചായിരുന്നു നിർമാണം. തയ്യൽ തൊഴിലാളികളെ ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തണം- എം.പി പുനലൂർ: അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന തയ്യൽ തൊഴിലാളികളെ സർക്കാർ ഇ.എസ്.ഐ പരിധിയിയിൽ ഉൾപ്പെടുത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഓണം ആനുകൂല്യം നൽകണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് തയ്യൽ തൊഴിലാളി യൂനിയെൻറ (യു.ടി.യു.സി) നേതൃത്വത്തിൽ നടന്ന സംസ്ഥാനതല ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. എം. നാസർഖാൻ അധ്യക്ഷതവഹിച്ചു. ഐക്യമഹിള സംഘം സംസ്ഥാന സെക്രട്ടറി സിസിലി, സോമശേഖരപിള്ള, ഇ. സലാഹുദീൻ, ബി. വർഗീസ്, കെ. രാജി, സലീം, ലൈല സലാഹുദീൻ, കാട്ടയ്യം സുരേഷ്, വിബ്ജിയോർ, നളിനാക്ഷൻ എന്നിവർ സംസാരിച്ചു. ഓണം -ബക്രീദ് വിപണി നാളെമുതൽ പുനലൂർ: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ പുനലൂർ, പത്തനാപുരം ടൗണുകളിൽ വ്യാഴം മുതൽ 24 വരെ താലൂക്ക് ഫെയറുകളും മറ്റ് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ 20 മുതൽ 24 വരെ മിനിഫെയറുകളും നടക്കും. പുനലൂരിലെ വിപണി ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള അൽബസ്ര ബിൽഡിങ്ങിൽ നടക്കും. വ്യാഴാഴ്ച രാവിലെ പത്തിന് നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർപേഴ്സൺ കെ. പ്രഭ അധ്യക്ഷത വഹിക്കും. താലൂക്ക് ഫെയറുകളിൽ എല്ലാ നിത്യോപയോഗസാധനങ്ങളും സബ്സിഡിയിലും അല്ലാതെയും ലഭിക്കും. മിനിഫെയറുകളിൽനിന്ന് 2000 രൂപക്ക് മുകളിൽ നിത്യോപയോഗ സാധനം വാങ്ങുന്നവർക്ക് സ്വർണനാണയം സമ്മാനമായി ലഭിക്കുന്ന ഗിഫ്റ്റ് കൂപ്പൺ ലഭിക്കും. എത്തക്കായ, പച്ചക്കറി എന്നിവ ഹോർട്ടികോർപ് നിശ്ചയിച്ച നിരക്കിലും നോൺ മാവേലി ഇനങ്ങൾ അഞ്ചുമുതൽ 30 വരെ വിലക്കുറവിലും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story