Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 11:21 AM IST Updated On
date_range 14 Aug 2018 11:21 AM ISTനവകേരള സൃഷ്ടി മലയാളിയുടെ മനോഭാവമായി മാറണം –ജി.എസ്. ജയലാൽ എം.എൽ.എ
text_fieldsbookmark_border
പാരിപ്പള്ളി: സ്വയംപര്യാപ്തതയിലൂന്നിയ നവകേരള സൃഷ്ടി മലയാളിയുടെ മനോഭാവമായി മാറണമെന്ന് ജി.എസ്. ജയലാൽ എം.എൽ.എ. വിഷമയമായ ഭക്ഷണത്തിൽനിന്ന് മോചനം നേടാൻ നാട്ടിലെ വിഭവങ്ങൾ പരമാവധി വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചിറക്കര പഞ്ചായത്തിൽ പോളച്ചിറയിൽ നടപ്പാക്കുന്ന 'ഒരു നെല്ലും ഒരു മീനും' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലപഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിെൻറ താക്കോൽദാനവും രണ്ടാം ഘട്ടത്തിെൻറ ആദ്യഗഡു വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ലൈല നിർവഹിച്ചു. പോളച്ചിറയിലെ കൃഷിയിലൂടെ ഉൽപാദിപ്പിച്ച ചിറക്കര ബ്രാൻഡ് നാടൻ കുത്തരിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ജി. േപ്രംചന്ദ്രൻ ആശാൻ നിർവഹിച്ചു. പോളച്ചിറ പുഞ്ചപ്പാടത്ത് 15 ഏക്കറിൽ ഒരുക്കുന്ന നഴ്സറിയിൽ കാർപ്പ്, ഗ്രാസ് കാർപ്പ്, രോഹു, മൃഗാൾ എന്നീ ഇനത്തിലുള്ള 12 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ 45 ദിവസം വളർത്തി 1000 ഏക്കർ സ്ഥലത്തേക്ക് തുറന്നുവിടുകയാണ് ചെയ്യുന്നത്. അഞ്ചാം മാസത്തിൽ വിളവെടുപ്പ് നടത്തും. തുടർന്ന് വെള്ളം വറ്റിച്ച് നെൽകൃഷിയിറക്കും. മത്സ്യക്ലബിെൻറ പ്രവർത്തനത്തിലൂടെ പഞ്ചായത്തിലെ മുഴുവൻ മത്സ്യകർഷകരെയും ഒന്നിപ്പിക്കുകയും അവർക്കാവശ്യമായ സഹായങ്ങളും സംരക്ഷണവും നൽകുകയും ചെയ്യുമെന്ന് പ്രസിഡൻറ് പറഞ്ഞു. നെല്ലുൽപാദകർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള സംഭരണവിലയെക്കാൾ തുക നൽകി സംഭരിക്കും. ജില്ല പഞ്ചായത്തംഗം എൻ. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രഫ. വി.എസ്. ലീ, മായാ സുരേഷ്, ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. സുശീലാദേവി, സ്ഥിരംസമിതി അധ്യക്ഷരായ ബി. മധുസൂദനൻപിള്ള, സി. ശ്യാമള, ഉല്ലാസ് കൃഷ്ണൻ, വാർഡ് അംഗങ്ങളായ ടി.ആർ. ദീപു, റാംകുമാർ രാമൻ, ചിറക്കര കൃഷ് ഓഫിസർ ഷെറിൻ കെ. സലാം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജി. േപ്രംചന്ദ്രൻ ആശാൻ സ്വാഗതവും സെക്രട്ടറി അനിലകുമാരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story