Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2018 11:50 AM IST Updated On
date_range 12 Aug 2018 11:50 AM ISTതിരുവനന്തപുരം നഗരത്തിൽ പ്രകടനം ഇനി 11 മുതൽ ഒന്നുവരെ മാത്രം
text_fieldsbookmark_border
തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ ഇനി രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ മാത്രമേ ജാഥയും പ്രകടനവും നടത്താൻ അനുവദിക്കൂ. ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് സിറ്റി പൊലീസിെൻറ നിയന്ത്രണം. സിറ്റിയിലെ റോഡുകളിൽ പ്രതിഷേധമോ ധർണയോ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമീഷണർ പി. പ്രകാശ് മുന്നറിയിപ്പ് നൽകി. പ്രകടനങ്ങൾമൂലം ദിവസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് പുതുക്കിയ സമയക്രമമെന്ന് കമീഷണർ അറിയിച്ചു. പ്രകടനങ്ങളും ജാഥകളും ധർണകളും നടത്താൻ സിറ്റി പൊലീസിെൻറ പ്രത്യേക അനുവാദം മുൻകൂട്ടി വാങ്ങണം. റോഡ് മുഴുവൻ കൈയടക്കി ജാഥ നടത്താൻ പാടില്ല. ജാഥ നടത്തുന്ന റോഡുകളിൽ വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കില്ല. മറ്റ് പ്രധാന റോഡുകളിലും പാർക്കിങ്ങിന് ക്രമീകരണം ഏർപ്പെടുത്തുമെന്ന് ഡി.സി.പി ആർ. ആദിത്യ അറിയിച്ചു. ജാഥയും പ്രകടനവും ധർണയും നടക്കുന്ന 11 മുതൽ ഒന്നുവരെ പ്രധാന റോഡുകളിൽനിന്ന് ഗതാഗതം വഴിതിരിച്ച് വിടും. റോഡിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ച് നീക്കുമെന്ന് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story