Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 12:02 PM IST Updated On
date_range 11 Aug 2018 12:02 PM ISTസ്വാതന്ത്യദിനാഘോഷം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ദേശീയ പതാക ഉയര്‍ത്തും
text_fieldsbookmark_border
കൊല്ലം: ജില്ലതല സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ 15ന് രാവിലെ എട്ടുമുതല്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ദേശീയപതാക ഉയര്‍ത്തും. പരേഡിെൻറ അഭിവാദ്യം സ്വീകരിച്ച് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് ഗാര്‍ഡ്‌സ്, അഗ്നിരക്ഷാസേന, എന്‍.സി.സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, ജെ.ആര്‍.സി, ബാൻഡ് സംഘങ്ങള്‍, സ്റ്റുഡന്‍സ് പൊലീസ് വിഭാഗങ്ങള്‍ പരേഡില്‍ അണിനിരക്കും. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ ചടങ്ങില്‍ സമ്മാനിക്കും. മേയര്‍ വി. രാജേന്ദ്രബാബു സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങുന്നതിന് ധനസഹായം കൊല്ലം: പട്ടികജാതി വികസനവകുപ്പ് മുഖേന വിദ്യാഭ്യാസ അനുകൂല്യത്തിന് അര്‍ഹതനേടിയ ഈ വർഷം ജില്ലയിലെ പ്രഫഷനല്‍ കോളജുകളില്‍ ഒന്നാംവര്‍ഷ കോഴ്‌സിന് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങുന്നതിന് 25000 രൂപ ധനസഹായം അനുവദിക്കും. ക്ലാസ് തുടങ്ങി ഒരുമാസത്തിനകം സ്ഥാപനമേധാവികള്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റ് ജില്ല പട്ടികജാതി വികസന ഓഫിസര്‍ക്ക് നല്‍കണം. പഠനകാലയളവില്‍ ഒരു പ്രാവശ്യമേ ഈ ആനുകൂല്യം അനുവദിക്കൂ. വിശദവിവരങ്ങള്‍ പട്ടികജാതി വികസന ഓഫിസില്‍ ലഭിക്കും. ഫോണ്‍: 0474-2794996. പെന്‍ഷന്‍ വിതരണം; അപേക്ഷ സമര്‍പ്പിക്കാം കൊല്ലം: കേരള ഷോപ്സ് ആൻഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മെൻറ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി 10 വര്‍ഷം പൂര്‍ത്തീകരിച്ച 60 വയസ്സ് കഴിഞ്ഞ തൊഴിലാളികള്‍ക്ക് പ്രതിമാസ പെന്‍ഷന് അപേക്ഷിക്കാം. 2017 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ പ്രതിമാസം 1100 രൂപയാണ് പെന്‍ഷന്‍ നല്‍കുക. അര്‍ഹരായവര്‍ ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിെൻറ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ അനന്ദവല്ലീശ്വരത്തുള്ള ജില്ല ഓഫിസില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ ആനന്ദവല്ലീശ്വരത്തുള്ള ജില്ല ഓഫിസിലും 0474-2792248 എന്ന നമ്പറിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story