സംയോജിത കടൽസുരക്ഷാപദ്ധതി നടപ്പാക്കണം -മത്സ്യവിതരണ തൊഴിലാളി കോൺഗ്രസ്​

06:41 AM
10/08/2018
കൊല്ലം: കേരളത്തി​െൻറ കടൽമേഖലയിൽ മത്സ്യത്തൊഴിലാളികളുടെ ജീവൻ അപഹരിക്കുന്ന കപ്പൽ, ബോട്ടപകടങ്ങൾ ആവർത്തിക്കാതിരിക്കാനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ കടലിൽ ഉറപ്പ് വരുത്തുന്നതിനും സംയോജിത കടൽസുരക്ഷാപദ്ധതി നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപടി കൈക്കൊള്ളണമെന്ന് കേരള സ്റ്റേറ്റ് മത്സ്യവിതരണത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തൊഴിലാളിസംഘടനയായ ഐ.എൽ.ഒ യുടെ സഹകരണത്തോടെ കപ്പൽ ഉടമ കമ്പനികളുടെ യോഗം വിളിച്ച് പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണം. നൂറ് നോട്ടിക്കൽ മൈലിനപ്പുറം മാത്രമേ കപ്പൽ സഞ്ചാരത്തിന് റൂട്ട് അനുവദിക്കാവൂ. ഇത് ലംഘിക്കുന്ന കപ്പലുകൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല പ്രസിഡൻറ് ശശീന്ദ്രൻ, കാസർകോട് ജില്ലപ്രസിഡൻറ് വിജയകുമാർ, ചിറ്റുമൂല നാസർ, കുന്നത്തൂർ അൻസാർ, ഫിലിപ്, സുരേഷ് പണിക്കർ, സുശീല എന്നിവർ സംസാരിച്ചു. കശുവണ്ടി: 101 മണിക്കൂർ റിലേ നിരാഹാര സമരം ഇന്ന് കുണ്ടറ: കശുവണ്ടിമേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കേരള പ്രദേശ് കശുവണ്ടി തൊഴിലാളി കോൺഗ്രസ് കാഷ്യു ഇൻഡസ്ട്രീസ് സ്റ്റാഫ് അസോസിയേഷ​െൻറ നേതൃത്വത്തിൽ 101 മണിക്കൂർ റിലേ നിരാഹാര സമരം വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ 10ന് കേരളപുരത്ത് നടക്കുന്ന സമരം ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്യും
Loading...
COMMENTS