Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 11:44 AM IST Updated On
date_range 9 Aug 2018 11:44 AM ISTമിൽമയുടെ ആധുനിക െഡയറി കൊല്ലത്ത് സ്ഥാപിക്കും -കല്ലട രമേശ്
text_fieldsbookmark_border
(ചിത്രം) കൊല്ലം: ലോകോത്തര നിലവാരത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ െഡയറി കൊല്ലം ജില്ലയിൽ സ്ഥാപിക്കുമെന്ന് മിൽമ ചെയർമാൻ കല്ലട രമേശ്. ജില്ലയിലെ ക്ഷീരസംഘം പ്രസിഡൻറുമാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്ഷീരകർഷകർക്ക് കൂടുതൽ പാൽ വില നൽകുന്നത് കേരളത്തിലാണ്. ആധുനിക െഡയറി സ്ഥാപിതമാകുന്നതോടെ ജില്ലയിൽ പാൽ സംഭരണം, ശീതീകരണം, വിപണനം എന്നിവയിൽ കൊല്ലം െഡയറി സ്വയംപര്യാപ്തത കൈവരിക്കും. ഡെയറിയിൽ അംഗങ്ങളായ സംഘങ്ങൾക്ക് ഓഹരി വിഹിതം നൽകുക, സംഘം ജീവനക്കാർക്ക് ചികിത്സ സഹായം ആരംഭിക്കുക എന്നീ പദ്ധതികളും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.എസ്.ഐ കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ മിൽമ ഡയറക്ടർ ബോർഡ് അംഗം കെ. രാജശേഖരൻ അധ്യക്ഷതവഹിച്ചു. എം.ഡി കെ.ആർ. സുരേഷ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ വി. വേണുഗോപാലക്കുറുപ്പ്, എസ്. സദാശിവൻപിള്ള, കരുമാടി മുരളി, മാത്യു ചാമത്തിൽ, എസ്. ഗിരീഷ് കുമാർ, എസ്. അയ്യപ്പൻ നായർ, സുശീല, ലിസി മത്തായി, െഡയറി മാനേജർ ജി. ഹരിഹരൻ, പി.ഐ മാനേജർമാരായ ഡോ. പി. മുരളി, ഡോ. ആർ. കെ. സാമുവേൽ എന്നിവർ സംസാരിച്ചു. നാടൻ പാലിൽ വഞ്ചിതരാകരുത് കൊല്ലം: ഇതരസംസ്ഥാനങ്ങളിൽനിന്ന് സംഭരിക്കുന്ന പാൽ ദിവസങ്ങളോളം കൃത്രിമമാർഗത്തിലൂടെ കേടുകൂടാതെ സൂക്ഷിച്ച് തനി നാടൻ പശുവിൻ പാൽ എന്ന പേരിൽ വിപണിയിൽ എത്തിക്കുമ്പോൾ ഉപഭോക്താക്കൾ വഞ്ചിതരാകുകയാണെന്നും ഇതിനെതിരെ കർശന നടപടികൾ നിരന്തരം സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നും മിൽമ ചെയർമാൻ കല്ലട രമേശ്. കേരളത്തിലെ സ്വകാര്യ കവർ പാൽ നിർമാണ കമ്പനികൾ ഇതരസംസ്ഥാനങ്ങളിൽനിന്ന് 17 രൂപക്ക് പാൽ സംഭരിച്ച് 45 മുതൽ 50 രൂപക്കുവരെ കേരളത്തിൽ വിൽക്കുമ്പോൾ ഇവർക്ക് കിട്ടുന്ന ലാഭത്തിെൻറ ഒരു ശതമാനം പോലും ക്ഷീരകർഷകർക്ക് ലഭിക്കുന്നില്ല. മറിച്ച് മിൽമ ക്ഷീര സംഘങ്ങൾ വഴി 35 രൂപ 30 പൈസക്ക് സംഭരിക്കുന്ന പാൽ എല്ലാ ചെലവുകളും കഴിഞ്ഞ് 42 രൂപക്കാണ് വിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story