Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 11:38 AM IST Updated On
date_range 9 Aug 2018 11:38 AM ISTവാവുബലിക്ക് തര്‍പ്പണകേന്ദ്രങ്ങള്‍ ഒരുങ്ങി, ഹരിതചട്ടം പാലിക്കണമെന്ന് മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കര്‍ക്കടക വാവുബലി തര്‍പ്പണത്തിന് എത്തുന്നവര്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്ലാസ്റ്റിക് കവറുകള്‍, തെര്‍മോകോള്‍ പാത്രങ്ങള്‍, മിനറല്‍ വാട്ടര്‍ കുപ്പികള്‍ തുടങ്ങിയവ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ കൊണ്ടുവരികയോ വിൽക്കുകയോ ചെയ്യുന്നത് കർശനമായി തടയും. ദേവസ്വം ബോര്‍ഡിെൻറ ചുമതലയില്‍ കുടിവെള്ളം സ്റ്റീല്‍ ഗ്ലാസുകളില്‍ നല്‍കും. ബലിതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സമുദ്രതീരങ്ങളില്‍ ലൈഫ്ഗാര്‍ഡുമാരുടെയും കോസ്റ്റ് ഗാര്ഡിെൻറയും സേവനം ഉറപ്പുവരുത്തും. അപകടമേഖലകൾ വടംകെട്ടി തിരിക്കും. കടലാക്രമണത്തില്‍ തീരം നഷ്ടമായ ശംഖുംമുഖത്ത് ബലിതര്‍പ്പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇവിടങ്ങളിൽ രണ്ട് ബലിതർപ്പണ മണ്ഡപങ്ങളാണ് ഒരുക്കുന്നത്. അരുവിക്കരയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ശംഖുംമുഖം, വര്‍ക്കല, ആലുവ, തിരുമുല്ലവാരം എന്നിവിടങ്ങളില്‍ കൂടുതൽ സുരക്ഷ മുന്‍കരുതല്‍ വേണം. ബലിതര്‍പ്പണ ദിവസം പുലര്‍ച്ചെ കെ.എസ്.ആർ.ടി.സി ചെയിന്‍ സര്‍വിസ് നടത്തും. ട്രെയിനുകൾക്ക് ബലിതർപ്പണ കേന്ദ്രങ്ങളിൽ താൽക്കാലിക സ്റ്റോപ് അനുവദിക്കുമെന്ന് റെയിൽവേ ഉറപ്പുനൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ ഒ. രാജഗോപാല്‍ എം.എൽ.എ, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജില്ല കലക്ടര്‍ ഡോ. കെ. വാസുകി, തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ. രാഘവന്‍, കെ.പി. ശങ്കരദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറും അംഗങ്ങളും ബലിതർപ്പണകേന്ദ്രങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story