Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 11:05 AM IST Updated On
date_range 9 Aug 2018 11:05 AM ISTകോവളം എഫ്.സിയുടെ 'ഇംഗ്ലീഷ് പരീക്ഷ'ക്ക് തുടക്കമായി
text_fieldsbookmark_border
തിരുവനന്തപുരം: തീരത്തിെൻറ ഫുട്ബാൾ സ്വപ്നങ്ങൾക്ക് ആവേശം പകർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തലത്തൊട്ടപ്പന്മാരിൽ ഒരാളായ ആഴ്സലിെൻറ യൂത്ത് അക്കാദമി പരിശീലകൻ ക്രിസ് ആബേൽ തലസ്ഥാനത്തെത്തി. കേരളത്തിലെ ഫുട്ബാൾ പ്രതിഭകളെ ആഴ്സനലിെൻറ അക്കാദമിയിലേക്ക് തെരഞ്ഞെടുക്കുകയാണ് ലക്ഷ്യം. ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തിയ അദ്ദേഹം വ്യാഴാഴ്ച മുതൽ കോവളം എഫ്.സിയുടെ പുത്തൻ താരോദയങ്ങളുടെ പരിശീലനത്തിന് ചുക്കാൻ പിടിച്ചു. ഇംഗ്ലണ്ട് ദേശീയ ടീമിെൻറ ഗ്രാസ് റൂട്ട് ഡെവലപ്മെൻറ്, യൂത്ത് ഡെവലപ്മെൻറ് വിഭാഗങ്ങളുടെ ചുമതലക്കാരനാണ്. കേരള ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ച് ആറുദിവസത്തെ പരിശീലകർക്കുള്ള കോച്ചിങ് ക്യാമ്പും നടത്തുന്നുണ്ട്. ഈ മാസം 23വരെ തലസ്ഥാനത്തുണ്ടാകും. ചില അമേരിക്കൻ ക്ലബുകളുമായും കൈകോർക്കാൻ കോവളം എഫ്.സി ലക്ഷ്യമിടുന്നുണ്ട്. അമേരിക്കൻ ടീമായ സാഞ്ചോസ് എർത്ത് ക്വിക്കുമായി ചർച്ചകൾ നടക്കുകയാണ്. ഇതിനായി കോവളം എഫ്.സിയുടെ പ്രസിഡൻറ് ടി.ജെ. മാത്യൂസ്, സാലി മാത്യു എന്നിവർ വിദേശത്താണ്. കേരള സന്തോഷ് േട്രാഫി മുൻ താരം എബിൻ റോസിെൻറ ശിക്ഷണത്തിൽ 10 വർഷം പിന്നിട്ട കോവളം എഫ്.സിയുടെ പുത്തൻ മുഖമാണ് വരും ദിവസങ്ങിൽ കായികലോകം കാണാൻ പോകുന്നത്. കേരള താരങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഐ ലീഗ് കളിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ കോവളം എഫ്.സിക്കുള്ളതെന്ന് എബിൻ റോസ് പറയുന്നു. ഇതിെൻറ ആദ്യപടിയായി ഈ മാസം 20 മുതൽ 22 വരെ ആബേലിെൻറ നേതൃത്വത്തിൽ സെലക്ഷൻ ട്രയൽസും നടത്തുന്നുണ്ട്. തെരഞ്ഞെടുക്കുന്ന 30 കളിക്കാർക്ക് പിന്നീട് ആബേൽതന്നെ പരിശീലനവും നൽകും. വിദേശത്തുള്ള കോവളം എഫ്.സിയുടെ വേരുകൾ നിയന്ത്രിക്കുന്നത് ബ്രിട്ടീഷ് മുൻ ആർമി ഉദ്യോഗസ്ഥനായ ആൻറണി ലാംഗവും മുൻ വിവാതാരം രാമൻ പാട്രിക്കുമാണ്. കേരളത്തിൽ താരങ്ങൾക്ക് മികച്ച സൗകര്യം ഉറപ്പാക്കുന്നതിനായി അരുമാനൂർ എം.വി.എച്ച്.എസ്.എസിെൻറ ഗ്രൗണ്ട് പാട്ടത്തിനെടുത്ത് സ്വന്തം സ്റ്റേഡിയം നിർമിക്കാനുള്ള ക്ലബിെൻറ പദ്ധതിയും പുരോഗമിക്കുകയാണ്. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story