Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 11:05 AM IST Updated On
date_range 9 Aug 2018 11:05 AM ISTഇന്ത്യൻ സമുദ്രാതിർത്തി കോസ്റ്റ് ഗാര്ഡിെൻറയും നാവികസേനയുടെയും പരിശോധനകള്‍ ഫലവത്തല്ല
text_fieldsbookmark_border
വലിയതുറ: ഇന്ത്യൻ സമുദ്രാതിർത്തി (ടെറിറ്റോറിയല്‍ സീ)യില്‍ കോസ്റ്റ്ഗാര്ഡിെൻറയും നാവികസേനയുടെയും പരിശോധനകള്‍ ഫലവത്തല്ലെന്ന് ആക്ഷേപം. ഓഖി വിതച്ച ദുരന്തത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് ചേർന്ന യോഗത്തിൽ പുറംകടലില്‍ 24 മണിക്കൂര്‍ നിരീക്ഷണവും പട്രോളിങ്ങും നടത്തുമെന്ന് കോസ്റ്റല്‍ഗാര്‍ഡും നാവിക സേനയും ഉറപ്പ് നല്‍കിയിരുന്നു. എന്നാൽ, നിരീക്ഷണങ്ങള്‍ ഇല്ലാതായതോടെ വിദേശകപ്പലുകളും ട്രോളറുകളും തീരക്കടലിലേക്ക് കയറുന്നത് പതിവാണ്. ഇതിനെ തുടർന്ന് മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ കഴിയാതെ ഭീതിയിലാണ് മത്സ്യത്തൊഴിലാളികള്‍. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് കുമ്പള വരെ 595 കിലോമീറ്റര്‍ തീരമേഖലയാണ് കേരളത്തിനുള്ളത്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍വരെയാണ് കടലില്‍ ഇന്ത്യയുടെ അധികാര പരിധി. ഇൗ പരിധിയാണ് ടെറിറ്റോറിയല്‍ സീ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇൗ പരിധി ലംഘിക്കുന്ന കപ്പലുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാൻ കോസ്റ്റ് ഗാര്‍ഡിന് അധികാരം ഉണ്ട്. എന്നാല്‍, നാവികപാതക്ക് സമീപം പരിശോധനകളില്ലാത്തതിനാൽ അംഗീകൃത കപ്പല്‍ ചാൽ വിട്ട് തീരക്കടലിലേക്ക് കയറിവരുന്നതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. വലിയ കപ്പലുകള്‍ ചാല്‍ വിട്ട് കപ്പല്‍ തീരക്കടലിലേക്ക് ഇറങ്ങുമ്പോള്‍ ഓളങ്ങള്‍ ശക്തിയായി അടിക്കും. ഇതിെൻറ പ്രഹരത്തില്‍ ചെറുവള്ളങ്ങള്‍ തലകുത്തനെ മറിയാറുണ്ട്. ഇത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ നിരവധി തവണ കോസ്റ്റ്ഗാര്‍ഡിലും കോസ്റ്റല്‍പൊലീസിലും പരാതി നൽകാറുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഇല്ലാത്തതാണ് വീണ്ടും മൂന്ന് ജീവനുകള്‍ കടലില്‍ പൊലിയാന്‍ കാരണം. ഇത്തരത്തിൽ അപകടങ്ങളുണ്ടാക്കുന്ന കപ്പലുകൾ നിര്‍ത്താതെ പോകാറാണ് പതിവ്. പിന്നീട് കെണ്ടത്താന്‍ പ്രയാസകരമാണ്. വിദേശകപ്പലുകളാെണങ്കില്‍ അതിര്‍ത്തി കടന്നാല്‍ ഇവര്‍ക്കെതിരെ നടപടികള്‍ എടുക്കാന്‍ കഴിയാറുമില്ല. മത്സ്യബന്ധനത്തിടെ കപ്പലുകളുടെ ഇടിയില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട നിരവധി മത്സ്യത്തൊഴിലാളികള്‍ ഇന്നും ജില്ലയുടെ തീരദേശമേഖലയില്‍ ജീവിക്കുന്നു. എന്നാല്‍, തീരദേശസംരക്ഷണ സേനക്ക് കരയില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കാന്‍ അവശ്യമായ സ്ഥലം കിട്ടുന്നിെല്ലന്നാണ് അധികൃതര്‍ പറയുന്നത്. അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് കോസ്റ്റല്‍ഗാര്‍ഡ് സര്‍ക്കാറിനോട് വിഴിഞ്ഞത്ത് 46 ഏക്കര്‍ സ്ഥലം ആവശ്യപ്പെെട്ടങ്കിലും സ്ഥലം ഇെല്ലന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു. വിഴിഞ്ഞത്തെ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനിലെ മോണിറ്ററിങ് സംവിധാനത്തിലൂടെയാണ് കപ്പല്‍ ചാലിലൂടെ കടന്നുപോകുന്ന കപ്പലുകളെ നിരീക്ഷിക്കുന്നത്. മോണിറ്ററിങ് വിഭാഗം കപ്പലുകള്‍ ചാലുകള്‍ തെറ്റുകയോ ചാലില്‍ കപ്പലുകള്‍ നിര്‍ത്തുകയോ ചെയ്യുന്നതായും കണ്ടാല്‍ വിവരം കടലില്‍ നിരീക്ഷണത്തിലുളള കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കുകയാണ് പതിവ്. എന്നാൽ, നിയമലംഘനം നടക്കുന്ന സ്ഥലത്തേക്ക് പലപ്പോഴും അവർ യഥാസമയം എത്തിച്ചേരുന്നില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story