Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവനിത ഹെൽത്ത് ക്ലബ്

വനിത ഹെൽത്ത് ക്ലബ്

text_fields
bookmark_border
തിരുവനന്തപുരം: സ്ത്രീകൾക്കായി കിളിമാനൂർ ബ്ലോക്ക് ഓഫിസി​െൻറ മുകൾനിലയിൽ ഹെൽത്ത് ക്ലബ് ഒരുക്കുന്നു. രണ്ടരലക്ഷം രൂപയുടെ ഫിറ്റ്‌നസ് ഉപകരണങ്ങൾ ഉണ്ടാകും. വനിതാ ട്രെയിനറും ഉണ്ട്. ഓണം കഴിഞ്ഞ് പ്രവർത്തനം ആരംഭിക്കും. സ്മാർട്ട് ക്ലാസ് റൂമും കൗൺസലിങ്ങും തിരുവനന്തപുരം: വിദ്യാഭ്യാസരംഗം മികവുറ്റതാക്കുക കഴിവുള്ള തലമുറയെ വാർത്തെടുക്കുക എന്നിവ ലക്ഷ്യമാക്കി പുതിയപദ്ധതികൾ ആവിഷ്‌കരിക്കുകയാണ് കഠിനംകുളം ഗ്രാമപഞ്ചായത്ത്. ഇതി​െൻറ ഭാഗമായി പഞ്ചായത്തിലെ അഞ്ച് സർക്കാർ എൽ.പി സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ അനുവദിച്ചു. മേനംകുളം എൽ.പി.എസ്, പുത്തൻതോപ്പ് എൽ.പി.എസ്, ചാന്നാങ്കര എൽ.പി.എസ്, കഠിനംകുളം എൽ.പി.എസ്, കഠിനംകുളം എസ്.കെ.വി എൽ.പി.എസ് എന്നിവിടങ്ങളിലാണ് ആരംഭിച്ചത്. മറ്റു രണ്ട് സ്‌കൂളുകളിലും ഉടൻ ഈ സംവിധാനം നടപ്പിലാക്കും. പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയത്. കുട്ടികൾക്ക് സൗജന്യ കൗൺസലിങ് നൽകുന്നതാണ് മറ്റൊരുപദ്ധതി. കണിയാപുരം ബ്ലോക്ക് റിസോഴ്‌സ് സ​െൻററിനെയും തുമ്പ സേവിയർ റീച്ച് സ​െൻററി​െൻറയും സഹകരണത്തോടെയാണ് പരിപാടി. ബ്ലോക്കിലെ 14 സ്‌കൂളിലെയും അധ്യാപകർക്കും പി.ടി.എ അംഗങ്ങൾക്കും മനഃശാസ്ത്രജ്ഞൻ ഡോ. ജസ്റ്റിൻ പടമാടൻ നയിച്ച ഏകദിന കൗൺസലിങ് ശിൽപശാല സംഘടിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story