Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 10:51 AM IST Updated On
date_range 9 Aug 2018 10:51 AM ISTശമ്പളവും പെൻഷനും ഒാണത്തിനു മുമ്പ്, ബോണസ് പരിധി ഉയർത്തി *വിവിധ വിഭാഗങ്ങൾക്കും ഉത്സവബത്ത, ആനുകുല്യങ്ങൾ ചിങ്ങം ഒന്നു മുതൽ വിതരണം ചെയ്യും,
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ബോണസ് പരിധി ഉയർത്താനും ഇൗ മാസത്തെ ശമ്പളവും പെൻഷനും ഒാണത്തിനു മുമ്പ് വിതരണം ചെയ്യാനും ധനവകുപ്പ് തീരുമാനിച്ചു. ബോണസ് പരിധി 24,000 രൂപയിൽനിന്ന് 26,000 രൂപയായി (മൊത്തശമ്പളം) ഉയർത്തി. 4000 രൂപയായിരിക്കും ബോണസ്. എൻ.എം.ആർ ജീവനക്കാർ, സീസണൽ വർക്കർമാർ, പാർട്ട്ടൈം അധ്യാപകർ, പാർട്ട്ടൈം കണ്ടിൻജൻറ് ജീവനക്കാർ എന്നിവർക്കും ബോണസിന് അർഹതയുണ്ടാകും. ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപയായിരിക്കും ഉത്സവബത്ത. സർക്കാർ ജീവനക്കാർക്ക് നൽകുന്ന അഡ്വാൻസ് 15,000 രൂപയായിരിക്കും. പാർട്ട്ടൈം കണ്ടിൻജൻറ് ജീവനക്കാർ, എൻ.എം.ആർ, സി.എൽ.ആർ, സീസണൽ വർക്കർമാർ എന്നിവർക്ക് 5000 രൂപ വരെ അഡ്വാൻസ് ലഭിക്കും. സെപ്റ്റംബർ ഒന്നു മുതൽ ലഭിക്കേണ്ട ശമ്പളവും പെൻഷനും ചിങ്ങം ഒന്നു മുതൽ നൽകും. ആഗസ്റ്റ് 17, 18, 20, 21 തീയതികളിലായി സർക്കാർ ജീവനക്കാരുടെ ആഗസ്റ്റിലെ ശമ്പളവും വിരമിച്ചവർക്കുള്ള പെൻഷനും മുൻകൂറായി നൽകുമെന്നും മന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു. തൊഴിലുറപ്പിൽ 100 ദിവസം ജോലി ചെയ്ത എല്ലാവർക്കും 1000 രൂപ വീതം പ്രത്യേക ഉത്സവബത്ത നൽകും. 11.5 ലക്ഷം പേർക്ക് ഈ ആനുകൂല്യം ലഭിക്കും. പരമ്പരാഗത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ലഭിക്കേണ്ട വ്യത്യസ്ത ക്ഷേമ ആനുകൂല്യങ്ങൾക്കുള്ള സർക്കാർ വിഹിതവും വിതരണം ചെയ്യും. 1000 രൂപയിൽ താഴെ ഉത്സവബത്ത ലഭിച്ചുകൊണ്ടിരുന്ന മുഴുവൻ വിഭാഗങ്ങൾക്കും കുറഞ്ഞത് 1000 രൂപയായി നിജപ്പെടുത്തി നൽകും. ആശ വർക്കർമാർ, അംഗൻവാടി/ബാലവാടി അധ്യാപകർ, ആയമാർ, ഹെൽപർമാർ, സ്കൂൾ കൗൺസലർമാർ, പാലിയേറ്റിവ്കെയർ നഴ്സുമാർ, ബഡ്സ് സ്കൂൾ അധ്യാപകർ, ജീവനക്കാർ, മഹിളസമഖ്യ സൊസൈറ്റിയിലെ പ്രത്യേക ദൂതന്മാർ തുടങ്ങിയവർക്കും ഉത്സവബത്ത ലഭിക്കും. വിവിധ പെൻഷൻകാർക്ക് 1000 രൂപ നിരക്കിൽ പ്രത്യേക ഉത്സവബത്ത നൽകും. സാമൂഹികസുരക്ഷപെൻഷൻ വിതരണം വ്യാഴാഴ്ച ആരംഭിക്കും. സഹകരണ സംഘങ്ങൾ വഴിയുള്ള പെൻഷൻ വിതരണമാണ് ആദ്യം ആരംഭിക്കുക. ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള പെൻഷൻ തുടർന്ന് 17 നും 18 നും ഒരുമിച്ച് അയക്കും. 40.61 ലക്ഷം പേർക്കാണ് സാമൂഹികസുരക്ഷ പെൻഷൻ. പുതുതായി 89,051 പേർക്ക് പെൻഷൻ നൽകുന്നുണ്ട്. 1760 കോടി രൂപയാണ് സാമൂഹകസുരക്ഷ പെൻഷനായി വിതരണം ചെയ്യുക. പുറമേ, 9.6 ലക്ഷം പേർക്ക് വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയും പെൻഷൻ നൽകും. ഇതിൽ 19 ക്ഷേമനിധി ബോർഡുകൾക്ക് പെൻഷൻ തുക സർക്കാറാണ് നൽകുന്നത്. 188.56 കോടി രൂപയാണ് ചെലവ്. ലോട്ടറി തൊഴിലാളികൾക്ക് 6000 രൂപ ബോണസ് നൽകും. ക്ഷേമനിധി അംഗങ്ങളായ അരലക്ഷം പേർക്ക് ഈ ആനുകൂല്യം ലഭിക്കും. ചിങ്ങപ്പുലരിയാകുമ്പോൾ വിവിധ ക്ഷേമ ആനുകൂല്യങ്ങൾ ജനങ്ങളിൽ എത്തിത്തുടങ്ങുമെന്ന് മന്ത്രി േഫസ്ബുക്കിെല കുറിപ്പിൽ വ്യക്തമാക്കി. പ്രയാസങ്ങൾ ഉണ്ട്. പക്ഷേ, അതുമൂലം മലയാളിയുടെ ഓണാഘോഷത്തിെൻറ നിറംകെടാൻ ഇടവരരുെതന്നാണ് സർക്കാർ സമീപനമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story