Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജപ്തി നടപടി...

ജപ്തി നടപടി നേരിടുന്നവർക്ക് ഇളവ് നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
തിരുവനന്തപുരം: ഭവനനിർമാണത്തിനും കാർഷികാവശ്യത്തിനും വായ്പയെടുത്ത രണ്ടുപേർക്ക് ജപ്തി നടപടി ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഇളവ് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഭവനനിർമാണബോർഡ് സെക്രട്ടറിക്കും എസ്.ബി.ഐക്കുമാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഭവനനിർമാണ ബോർഡിൽനിന്ന് വായ്പയെടുത്ത ബി.പി.എൽ കാർഡുടമയായ ആര്യനാട് സ്വദേശി വി. ശ്രീധരന് വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനെ തുടർന്ന് ജപ്തി നടപടികൾ ആരംഭിച്ചു. താഴ്ന്ന വരുമാനക്കാർക്കുള്ള 70,000 രൂപയുടെ വായ്പയാണ് എടുത്തത്. സ്വന്തമായുള്ള 10 സ​െൻറ് സ്ഥലം പണയപ്പെടുത്തി. ജപ്തിനടപടികൾ ആരംഭിച്ചപ്പോൾ സ്ഥലം വിറ്റാലും വായ്പ കുടിശ്ശിക തീർക്കാനാവില്ലെന്ന് മനസ്സിലാക്കി. 4,30,069 രൂപയാണ് പലിശ ഉൾപ്പെടെയുള്ള കുടിശ്ശിക. പരാതിക്കാരന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴിയോ തുക തവണകളായി അടക്കാനുള്ള സൗകര്യമോ നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് പാർട്ട്ടൈം ജീവനക്കാരനായി വിരമിച്ച പെരുങ്കടവിള സ്വദേശി ജി. സോമൻ വാഴകൃഷി ചെയ്യാനാണ് എസ്.ബി.ഐ ബാലരാമപുരം ശാഖയിൽ നിന്ന് 50,000 രൂപ വായ്പയെടുത്തത്. കുടിശ്ശിക അടക്കാത്തതിനാൽ ജപ്തി നടപടി തുടങ്ങി. ഒറ്റത്തവണ തീർപ്പാക്കലോ തവണ വ്യവസ്ഥയോ പരാതിക്കാരന് അനുവദിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story