Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാറിനില്ലാത്തത്​...

സർക്കാറിനില്ലാത്തത്​ പ്രായോഗിക സമീപനം -ഉമ്മൻ ചാണ്ടി

text_fields
bookmark_border
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിനു പ്രായോഗിക സമീപനമില്ലെന്ന് ഉമ്മൻ ചാണ്ടി. കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ 55ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കത്തിൽ സർക്കാർ സാന്നിധ്യം ഒരിടത്തും ബോധ്യപ്പെട്ടില്ല. ഇടതുമുന്നണി തെരഞ്ഞെടുപ്പിനു മുമ്പ് നൽകിയ വാഗ്ദാനങ്ങൾ മോഹനവാഗ്ദാനങ്ങളായി നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അപ്രായോഗിക സമീപനം സ്വീകരിക്കുന്ന ഇടതുസർക്കാർ ധനവകുപ്പി​െൻറ കടുത്ത നിയന്ത്രണങ്ങളുമായാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻറ് എൻ. ഗോപകുമാർ അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ, കെ.എസ്. ശബരീനാഥൻ, എം. വിൻസ​െൻറ്, അസോസിയേഷൻ സെക്രട്ടറി സിറിയക് മാത്യു, ചടങ്ങിൽ ജനറൽ സെക്രട്ടറി എസ്. പ്രദീപ്കുമാർ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story