Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2018 11:12 AM IST Updated On
date_range 6 Aug 2018 11:12 AM ISTആശ്വാസമായി കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
text_fieldsbookmark_border
അവശതയനുഭവിക്കുന്നവര്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസമാകുകയാണ് ക്ഷേമനിധി ബോര്‍ഡ്. നിരവധി ക്ഷേമപവര്‍ത്തനങ്ങളും ധനസഹായങ്ങളും ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കുണ്ട്. പലര്‍ക്കും എന്തെല്ലാം സഹായം ലഭിക്കുമെന്ന് ഇപ്പോഴും അറിയില്ല. ക്ഷേമനിധിയില്‍ സാധുവായ അംഗത്വമുള്ള തൊഴിലാളികള്‍ക്ക് വിവിധ ധനസഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. ക്ഷേമനിധിയില്‍ രണ്ടു വര്‍ഷത്തെ സ്ഥായിയായ അംഗത്വമുള്ളവര്‍ക്കാണ് (അപകട മരണവും ശാരീരിക അവശതയുമൊഴികെ) ധനസഹായങ്ങള്‍ക്ക് അര്‍ഹതയുള്ളത്. ധനസഹായങ്ങള്‍ ഇവയാണ്. ക്ഷേമനിധിയിലെ വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹത്തിന് 2000 രൂപ ധനഹായം വനിത അംഗങ്ങള്‍ക്ക് 1000 രൂപ പ്രസവാനുകൂല്യം അംഗങ്ങളുടെയും ആശ്രിതരുടെയും ചികിത്സച്ചെലവുകള്‍ക്ക് പ്രതിവര്‍ഷം 1000 രൂപവരെ ചികിത്സസഹായം അംഗത്തിന് തൊഴിലെടുക്കാന്‍ കഴിയാത്ത തരത്തില്‍ സ്ഥിരമായ ശാരീരിക അവശത ഉണ്ടായാല്‍ 2500 രൂപ പ്രത്യേക സഹായവും തുടര്‍ന്ന് പെന്‍ഷനും നല്‍കും. അവശത താല്‍ക്കാലികമാണെങ്കില്‍ മൂന്നു മാസത്തേക്ക് 600 രൂപയില്‍ കവിയാത്ത സഹായം നല്‍കും അപകടമരണം സംഭവിക്കുന്ന അംഗത്തിെൻറ ജീവിതപങ്കാളിക്ക് നഷ്ടപരിഹാരമായി 10,000 രൂപ നൽകും അംഗമോ ആശ്രിതരോ മരിച്ചാൽ 1000 രൂപ പ്രകാരം ധനഹായം അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടുന്ന വിദ്യാർഥികള്‍ക്ക് മെറിറ്റ് അവാര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സിക്ക് ശേഷമുള്ള വിദ്യാഭ്യാസത്തിന് സർക്കാർ അംഗീകൃത കോഴ്സുകള്‍ക്ക്, അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക്, പ്രഫഷനല്‍ കോഴ്സുകള്‍ക്ക് 3000 രൂപയും മറ്റ് കോഴ്സുകള്‍ക്ക് 750 രൂപയും സ്കോളര്‍ഷിപ് 2006 ഏപ്രിൽ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ക്ഷേമനിധിയില്‍നിന്ന് വിരമിക്കുന്ന അംഗങ്ങള്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി പ്രതിവര്‍ഷം 500 രൂപ നിരക്കില്‍ 2500 രൂപ മുതല്‍ 15,000 രൂപ വരെ നല്‍കും സാധുവായ അംഗത്വമുള്ള തൊഴിലാളികള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുകയോ സ്ഥായിയായ അവശത മൂലം തൊഴിലെടുക്കാന്‍ കഴിയാതെ വരുകയോ ചെയ്താല്‍ മാസം 400 രൂപ പെന്‍ഷന്‍ ക്ഷേമനിധി അംഗമോ അംഗത്വ പെന്‍ഷണറോ മരിച്ചാല്‍ ജീവിതപങ്കാളിക്ക് പ്രതിമാസം 100 രൂപ നിരക്കില്‍ കുടുംബ പെന്‍ഷന്‍ 1989 സെപ്റ്റംബര്‍ 30ന് മുമ്പ് 62 വയസ്സ് പൂര്‍ത്തിയാക്കുകയോ തൊഴിലെടുക്കാന്‍ കഴിയാത്ത തരത്തില്‍ ശാരീരിക അവശത സംഭവിച്ചതോ ആയ മുന്‍ കയര്‍ തൊഴിലാളികള്‍ക്ക് മാസം 400 രൂപ പെന്‍ഷന്‍ 60 വയസ്സ് പൂര്‍ത്തിയാക്കുകയും 1998 സെപ്റ്റംബര്‍ 30നു മുമ്പ് ക്ഷേമനിധിയില്‍ അംഗമാകാന്‍ കഴിയാതെ വരുകയുചെയ്ത തൊഴിലാളികള്‍ക്ക് നിയമഭേദഗതി പ്രകാരവും പെന്‍ഷന്‍ നൽകുന്നു രാജീവ് ചാത്തിനാംകുളം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story