Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2018 10:47 AM IST Updated On
date_range 6 Aug 2018 10:47 AM ISTകല്ലുവാതുക്കൽ പഞ്ചായത്തിലെ ലൈഫ് മിഷൻ ഉദ്ഘാടനം സി.പി.ഐ ബഹിഷ്കരിച്ചു
text_fieldsbookmark_border
പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിപ്രകാരം നിർമിച്ച വീടുകളുടെ ഉദ്ഘാടനച്ചടങ്ങ് സി.പി.ഐ ബഹിഷ്കരിച്ചു. അധ്യക്ഷത വഹിക്കേണ്ട ജി.എസ്.ജയലാൽ എം.എൽ.എയും പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോയിക്കുട്ടിയടക്കം നേതാക്കൾ വിട്ടുനിന്നു. ഉദ്ഘാടകനായിരുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും എത്തിയില്ല. മന്ത്രി എത്താത്തതിനു പിന്നിലും സി.പി.ഐക്കാരുടെ ഇടപെടലാണെന്ന് സി.പി.എം കേന്ദ്രങ്ങൾ ആരോപിച്ചു. പഞ്ചായത്തിൽ നിലനിൽക്കുന്ന സി.പി.എം-സി.പി.ഐ പോരാണ് ബഹിഷ്കരണത്തിന് കാരണമെന്നാണ് സൂചന. മന്ത്രിയുടെ അഭാവത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. 350 വീടുകളുടെ ആദ്യഗഡു വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.ലൈല അധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡൻറ് എ. അംബികകുമാരി, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സമിതി അധ്യക്ഷൻ വി. ജയപ്രകാശ്, ആർ.എം. ഷിബു, എസ്.എസ്. സിമ്മിലാൽ, കെ. മുരളീധരൻപിള്ള, ഡി. സുഭദ്രാമ്മ, ബി. സതീഷ്കുമാർ എന്നിവർ സംസാരിച്ചു. െഗസ്റ്റ് അധ്യാപക ഒഴിവ് പരവൂർ: കേരള സർവകാലാശാല പരവൂരിൽ പുതുതായി അനുവദിച്ച യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ കോമേഴ്സ്, ഇംഗ്ലീഷ്, മാനേജ്മെൻറ് എന്നിവയിലേക്ക് ഓരോ െഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. മുലയൂട്ടൽ കേന്ദ്രം ഉദ്ഘാടനം ചെയ്തു പരവൂർ: മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ സജ്ജീകരിച്ച മുലയൂട്ടൽ കേന്ദ്രം നഗരസഭ ചെയർമാൻ കെ.പി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സമിതി അധ്യക്ഷൻ യാക്കൂബ് അധ്യക്ഷതവഹിച്ചു. സമീപെത്ത മെഡിക്കൽ സ്റ്റോറിൽനിന്ന് കേന്ദ്രത്തിെൻറ താക്കോൽ ലഭിക്കും. ഉപയോഗം കഴിഞ്ഞ് താക്കോൽ അവിടെത്തന്നെ തിരിച്ചേൽപിക്കണമെന്ന് ചെയർമാൻ പറഞ്ഞു. എ.കെ.പി.എ ധനസഹായം നൽകി പരവൂർ: ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരവൂർ മേഖല കമ്മിറ്റി പൊതുയോഗം ജില്ല വൈസ് പ്രസിഡൻറ് ജോയി ഉമ്മന്നൂർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അരുൺ പനയ്ക്കൽ അധ്യക്ഷതവഹിച്ചു. സംസ്ഥാനകമ്മിറ്റി നൽകിയ റേറ്റ് കാർഡ് പുറത്തിറക്കി. എ.കെ.പി.എ വെൽഫെയർ ട്രസ്റ്റിൽനിന്നുള്ള 25,000 രൂപയുടെ ചികിത്സാസഹായം അർഹരായ അംഗങ്ങൾക്ക് വിതരണം ചെയ്തു. ജി. വാസുദേവൻ, മേഖല സെക്രട്ടറി ജിജോ പരവൂർ, ശശി ആലപ്പാട്ട്, മന്മഥക്കുറുപ്പ്, ദേവലാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story