Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെല്ലനാട് രണ്ടു...

നെല്ലനാട് രണ്ടു കിലോമീറ്റർ പരിധിയിൽ മൂന്ന്​ ക്വാറികൾ കൂടി

text_fields
bookmark_border
വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിൽ രണ്ടുകിലോമീറ്റർ പരിധിയിൽ മൂന്ന് പുതിയ ക്വാറികൾക്ക് അനുമതി. കീഴായിക്കോണം കൈതറക്കുഴി, ആലന്തറ നീർച്ചാൽ, കീഴായിക്കോണം വെളുത്തപാറ എന്നിവിടങ്ങളിലാണ് ക്വാറി തുടങ്ങാൻ തത്ത്വത്തിൽ അനുമതി ലഭിച്ചിരിക്കുന്നത്. ഇതിന് തൊട്ടടുത്താണ് കോട്ടുകുന്നം മലയിൽ മറ്റൊരു ക്വാറിയുള്ളത്. മൂന്നുകിലോമീറ്റർ പരിധിക്കകത്തുള്ള ഈ ക്വാറികളുടെ പ്രവർത്തനം രൂക്ഷമായ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു. പ്രദേശത്ത് കുടിവെള്ളക്ഷാമത്തിനും വായു-ജല മലിനീകരണത്തിനും ഇത് കാരണമാകും. എം.സി റോഡിൽ നിന്ന് വളരെ അകലെയല്ലാതെയാണ് നിർദിഷ്ട ക്വാറികളെല്ലാമുള്ളത്. മഴക്കാലത്ത് മണ്ണിടിച്ചിലോ മലയിടിച്ചിലോ ഉണ്ടായാൽ എം.സി റോഡിന് തന്നെ ഭീഷണിയാകും. ജില്ല-സംസ്ഥാന അതോറിറ്റികൾ ഒരു പരിശോധനയും നടത്താതെയാണ് അനുമതി നൽകുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസികളെ അറിയിക്കുകയോ പരാതികൾ കേൾക്കുകയോ ചെയ്യുന്നില്ല. പരിസ്ഥിതി അനുമതി ലഭിക്കുമ്പോഴുള്ള ഒരു മാനദണ്ഡവും ക്വാറി ഉടമകൾ പിന്നീട് പാലിക്കാറില്ല. അനുവാദമുള്ളതി​െൻറ പതിന്മടങ്ങ് പ്രഹരശേഷിയുപയോഗിച്ചാണ് ഖനനം നടത്തുന്നത്. എന്നാൽ, മൈനിങ് ആൻഡ് ജിയോളജി ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ഈ നിയമലംഘനങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ക്വാറിക്ക് അനുമതി ലഭിച്ച ആലന്തറ നീർച്ചാലിലും കൈതക്കുഴിയിലും നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരപരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story