Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 11:21 AM IST Updated On
date_range 5 Aug 2018 11:21 AM ISTതെന്മല എം.എസ്.എല്ലിലെ പ്രതിസന്ധിക്ക് കാരണം എൻ.എച്ചിെൻറ ഉദാസീനത
text_fieldsbookmark_border
(ചിത്രം) പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാത 744ൽ തെന്മല എം.എസ്.എല്ലിൽ ഉണ്ടായ ഗതാഗത പ്രതിസന്ധിക്ക് ഇടയാക്കിയത് അധികൃതരുടെ അലംഭാവം. പാതക്ക് വീതികുറവും അടുത്തിടെയുണ്ടായ തകർച്ചയും പരിഹരിക്കാൻ റെയിൽവേ അവസരം നൽകിയിട്ടും വേണ്ടവിധം ഗൗരവത്തിലെടുക്കാൻ ദേശീയപാത അധികൃതർ തയാറായില്ല. മുമ്പ് 'മാധ്യമം'ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ ദേശീയപാതയും പഴയ റെയിൽവേ ലൈനും തമ്മിൽ 10 മീറ്ററോളം വ്യത്യാസമേ നേരത്തേ ഉണ്ടായിരുന്നുള്ളൂ. ദേശീയപാതയോട് ചേർന്നുള്ളതും 150 മീറ്ററോളം നീളത്തിലുള്ളതുമായ പാറക്കെട്ട് അതിർത്തിയും സംരക്ഷണഭിത്തിയുമായി റെയിൽവേ ഉപയോഗിച്ചിരുന്നു. ഇതു കാരണം മീറ്റർഗേജ് ഉള്ളപ്പോൾ റെയിൽവേ ഭൂമിയിലെ പാറപൊട്ടിച്ച് മാറ്റി ദേശീയപാതക്ക് വീതികൂട്ടാൻ റെയിൽവേ സമ്മതിച്ചിരുന്നില്ല. കഴിഞ്ഞ എട്ടുവർഷമായി ബ്രോഡ്ഗേജ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഈ ഭാഗത്തിെൻറ പ്രത്യേകത കണക്കിലെടുത്ത് റെയിൽവേ പഴയ അലൈൻമെൻറ് മാറ്റി പുതിയപാലവും തുരങ്കവും നിർമിച്ചാണ് ബ്രോഡ്ഗേജ് സ്ഥാപിച്ചത്. ബ്രോഡ്ഗേജ് സ്ഥാപിച്ചപ്പോൾ ദേശീയപാതയിൽനിന്ന് റെയിൽപാതക്ക് കൂടുതൽ അകലം വന്നു. റെയിൽപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ദേശീയപാതയിലേക്ക് തള്ളിനിൽക്കുന്ന പാറക്കെട്ട് പൊട്ടിക്കാൻ ദേശീയപാത അധികൃതരോട് വാക്കാൽ റെയിൽവേ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ, രേഖാമൂലം അനുമതി തന്നാൽ മാത്രമേ പാറപൊട്ടിക്കുകയുള്ളൂവെന്ന് പിടിവാശിയിലായിരുന്നു ദേശീയപാത അധികൃതർ. ഇതിനാണ് ഇപ്പോൾ വലിയ വിലനൽകേണ്ടി വന്നിരിക്കുന്നത്. അന്ന് ദേശീയപാത അധികൃതർ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ റെയിൽവേയുടെ െചലവിൽ പാറ പൂർണമായി മാറ്റി പകരം സംരക്ഷണ ഭിത്തി നിർമിക്കാമായിരുന്നു. രണ്ടോ, മൂന്നോ വരി പാതക്ക് സ്ഥലം ലഭിക്കുന്നതിലുപരി എന്നത്തേക്കും ഇവിടത്തെ പ്രശ്നം പരിഹരിക്കാമായിരുന്നു. അടുത്തിടെ ദേശീയപാത ഈ ഭാഗത്ത് പൂർണമായി തകർന്ന് കഴുതുരുട്ടിയാറിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയിൽ വിള്ളലും വീണു. ഇതോടെ എതുസമയത്തും ആറ്റിലേക്ക് ഇടിഞ്ഞുവീഴുമെന്ന അവസ്ഥയിലാണ്. പാതയുടെ തകർച്ചയെ തുടർന്ന് ഗതാഗതനിയന്ത്രണം നടപ്പിലാക്കി. അന്തർസംസ്ഥാനപാതയിൽ 10 ടണിലധികമുള്ള ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. പെരുന്നാളും ഓണവും അടുത്തിരിക്കെ ഈ നിയന്ത്രണം വിലകയറ്റത്തിനൊപ്പം ആവശ്യത്തിന് സാധനങ്ങൾ ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കും. കലക്ടറടക്കം ഒരു മാസംമുമ്പ് ഇവിടം സന്ദർശിച്ച് പാത വീതികൂട്ടേണ്ടുന്നതിെൻറയും സംരക്ഷണ ഭിത്തി നിർമിക്കേണ്ടതിെൻറയും ആവശ്യകത മനസ്സിലാക്കിയതാണ്. നൂറടിയോളം താഴ്ചയിലൊഴുകുന്ന കഴുതുരുട്ടി ആറ്റിെൻറ ഭാഗമായുള്ള സ്ഥലംകൂടി എടുത്തുവേണം സംരക്ഷണഭിത്തി നിർമിക്കാൻ. വൻതുകയും ഏറെ മാസങ്ങളും ഇതിന് വേണ്ടിവരും. കൂടാതെ വനംവകുപ്പുമായും ഇവിടെ തർക്കം ഉടലെടുക്കാൻ സാധ്യതയുണ്ട്. റെയിൽവേ ഭൂമിയിലെ പാറ പൊട്ടിച്ചുമാറ്റി ആവശ്യത്തിന് വീതികൂട്ടലാണ് പ്രായോഗികവും വേഗത്തിലുള്ളതുമായ നടപടി. ഇതിനായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം ഇവിടെ പരിശോധിച്ചു. പാറപൊട്ടിക്കുന്നതിന് റെയിൽവേ അധികൃതർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിെൻറ അടിയന്തര ആവശ്യകത ദേശീയപാത അധികൃതരും കലക്ടറും റെയിൽവേയുടെ മധുര ഡിവിഷൻ അധികൃതരെയടക്കം ബോധ്യപ്പെടുത്തിയാലേ പാറപൊട്ടിക്കലും സ്ഥലം വിട്ടുനൽകലും നടക്കുകയുള്ളൂ എന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story