Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഏറെ കറക്കി, ഒടുവിൽ...

ഏറെ കറക്കി, ഒടുവിൽ പൊലീസ്​ കുടുക്കി

text_fields
bookmark_border
കൊട്ടിയം: പൊലീസിനെ വട്ടം ചുറ്റിച്ച 'മുടന്തുള്ള' മുഖം മറച്ച, തൊപ്പി െവച്ച കള്ളൻ ഒടുവിൽ പിടിയിലായി. എ.ടി.എമ്മുകൾ കൊള്ളയടിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കുന്നതിനിടെയാണ് കുേറ നാളുകളായി പൊലീസി​െൻറ ഉറക്കം കെടുത്തിയ കള്ളൻ വലയിലായത്. പെരുമ്പുഴ പഴങ്ങാലം രോഹിണി നിവാസിൽ അജിത് പി. അർജുനെ (38) ആണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ കാലിന് മുടന്ത് അഭിനയിച്ചാണ് മോഷണം നടത്താനെത്തിയിരുന്നത്. ജയിൽമോചിതനായ മുടന്തുള്ള മോഷ്ടാവിനെ അടുത്തിടെ എഴുകോൺ പൊലീസ് പിടികൂടിയിരുന്നു. കണ്ണനല്ലൂരിലും പരിസരത്തും മോഷണം നടത്തിയത് ഇയാളായിരുന്നെന്ന് സമ്മതിച്ചതോടെ കള്ളനെ പിടിച്ചതി​െൻറ ആശ്വാസത്തിലായി പൊലീസ്. എന്നാൽ, വീണ്ടും 'മുടന്തുള്ള' കള്ളൻ മോഷണം തുടരുന്നത് ദൃശ്യങ്ങളിലൂടെ വ്യക്തമായതോടെയാണ് പ്രതി മറ്റൊരാളാണെന്ന സംശയമുണ്ടായതും ഒടുവിൽ യഥാർഥ കുറ്റക്കാരനെ പൊലീസ് വലയിലാക്കിയതും. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ അനുകരിച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. മോഷണം പ്രമേയമാക്കിയുള്ള ഹോളിവുഡ് സിനിമകളായിരുന്നു പ്രചോദനം. ഒരിടത്ത്മോഷണം നടത്തവെ മുഖംമൂടി അഴിഞ്ഞുവീണതിനെ തുടർന്ന് നിരീക്ഷണ കാമറയുടെ ഡി.വി.ആറുമായാണ് കടന്നത്. കനത്ത മഴയുള്ള ദിവസങ്ങളാണ് മോഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്. വിരലടയാളം പതിയാതിരിക്കാൻ കൈയുറകളും നിരീക്ഷണ കാമറകളിൽ പെടാതിരിക്കാൻ പ്രത്യേകതരം കറുത്ത തൊപ്പിയും മുഖം മറക്കുന്നതിനായി കർച്ചീഫും ഉപയോഗിച്ചിരുന്നു. മോഷണത്തിന് ഉപയോഗിച്ചിരുന്ന ആധുനികസൗകര്യങ്ങളോടുകൂടിയ ജാക്ഹാമറും, ഗ്യാസ് കട്ടറും കട്ടിങ് മെഷീനും ഡ്രില്ലിങ് മെഷീനും പൊലീസ് കണ്ടെടുത്തു. മൂന്നുമാസമായി വെട്ടിച്ചുനടന്ന ഇയാളെ ഏറെ ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പിടികൂടാനായത്. മോഷ്ടിച്ച വകയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയും കണ്ടെത്തി. കൊല്ലം നായേഴ്സ് ആശുപത്രി, ടൗൺ അതിർത്തി, രണ്ടാംകുറ്റി, ചന്ദനത്തോപ്പ്, കുണ്ടറ ആശുപത്രിമുക്ക്, വെളിയം, അമ്പലംകുന്ന്, പെരുമ്പുഴ, കണ്ണനല്ലൂർ പാലമുക്ക്, മുഖത്തല, കണ്ണനല്ലൂർ, അയത്തിൽ എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, മെഡിക്കൽ ഷോപ്പുകൾ, ഫർണിച്ചർ സ്ഥാപനങ്ങൾ, വസ്ത്രവ്യാപാരശാലകൾ എന്നിവിടങ്ങളിൽ പൂട്ട് പൊളിച്ച് മോഷണവും ചിലയിടങ്ങളിൽ മോഷണശ്രമവും നടത്തിയിരുന്നു. കുണ്ടറ ആശുപത്രി മുക്കിന് സമീപത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തി​െൻറ ലോക്കർ കട്ടർ ഉപയോഗിച്ച് പൊളിക്കാൻ ശ്രമിച്ചിരുന്നു. പെരുമ്പുഴയിലെ ഡോക്ടറുടെ വസതിയിൽ നിന്ന് ലാപ്പ്ടോപ്പും പണവും അപഹരിച്ചതും വെളിയത്തെ വസ്ത്രവ്യാപാരശാലയിൽ കവർച്ച നടത്തിയ ശേഷം അവിടത്തെ നിരീക്ഷണകാമറയുടെ ഡി.വി.ആറും സ്വന്തമാക്കി. ഏറെക്കാലം ഗുജറാത്തിലായിരുന്ന ഇയാൾ ഭാര്യയുമായി പിണങ്ങിയ ശേഷമാണ് മോഷണം തുടങ്ങിയത്. വീട്ടിൽ വയോധികരായ മാതാപിതാക്കൾ മാത്രമാണുള്ളത്. അർധരാത്രിയിൽ ഇവർ ഉറങ്ങിയ ശേഷമാണ് ഇയാൾ മോഷണത്തിനിറങ്ങിയിരുന്നത്. മുഖത്തലയിൽ മോഷണശ്രമം നടത്തിയ ശേഷം ഒരാൾ സ്കൂട്ടറിൽ പോകുന്ന ദൃശ്യം നിരീക്ഷണ കാമറയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. രണ്ടായിരത്തോളം സ്കൂട്ടറുകളും വിവിധ സ്ഥലങ്ങളിലുള്ള നൂറുകണക്കിന് നിരീക്ഷണ കാമറകളും പരിശോധിച്ചതിനെതുടർന്നാണ് പ്രതിയെ പിടികൂടാനായത്. 20 വർഷത്തോളം ഗുജറാത്തിലായിരുന്നതിനാൽ പൊലീസ് വിശദമായി അന്വേഷിച്ചുവരുകയാണ്. ശനിയാഴ്ച വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. തോട്ടണ്ടി സംഭരണം: കോടികളുടെ അഴിമതി ലക്ഷ്യം -അഡ്വ. ബിന്ദുകൃഷ്ണ കൊല്ലം: കശുവണ്ടി തൊഴിലാളികളെ സ്വകാര്യമുതലാളിമാരുടെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിന് രൂപവത്കരിച്ച കശുവണ്ടി വികസന കോർപറേഷനിലും കാെപക്സിലും തോട്ടണ്ടി വാങ്ങി നൽകുന്നതിന് പുത്തൂരിലെ സ്വകാര്യ കുത്തകമുതലാളി ഡയറക്ടറായ കാഷ്യു ബോർഡിന് അധികാരം നൽകുന്നത് നഗ്നമായ അഴിമതിയാണെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. ബിന്ദുകൃഷ്ണ. ഇതിലൂടെ കാഷ്യു കോർപറേഷനെയും കാെപക്സിനെക്കാളും മന്ത്രിക്ക് വിശ്വാസം കുത്തകമുതലാളിയെ ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. കുത്തകമുതലാളിമാരെ ബോർഡിലെത്തിച്ച് അവർ സംഭരിക്കുന്ന തോട്ടണ്ടി പിൻവാതിലിലൂടെ സർക്കാർസംവിധാനം വഴി വിറ്റഴിക്കാൻ സാഹചര്യം സൃഷ്ടിക്കുന്നത് കോടികളുടെ അഴിമതി ലക്ഷ്യമിട്ടാണെന്നും ബിന്ദുകൃഷ്ണ കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story