Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 10:53 AM IST Updated On
date_range 5 Aug 2018 10:53 AM ISTകേരളത്തിന് എയിംസ് അനുവദിക്കാത്തത് വാഗ്ദാനലംഘനം -വി.എസ്. ശിവകുമാർ
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിന് അനുവദിക്കാമെന്ന് ഉറപ്പുനൽകിയ എയിംസ് ഇപ്പോൾ അനുവദിക്കില്ലെന്ന കേന്ദ്രസർക്കാർ നിലപാട് വാഗ്ദാനലംഘനവും പ്രതിഷേധാർഹവുമാണെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. പദ്ധതിക്കായി കഴിഞ്ഞ സർക്കാറിെൻറ കാലത്ത് തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നീ സ്ഥലങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര മാനദണ്ഡപ്രകാരം ആവശ്യമുള്ള സ്ഥലമേറ്റെടുത്ത് നൽകാമെന്ന് ഉറപ്പുനൽകി അപേക്ഷ സമർപ്പിച്ചിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കോഴിക്കോട് മാത്രം തെരെഞ്ഞെടുത്ത് പ്രസ്തുത നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി വീണ്ടും കേന്ദ്രസർക്കാറിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ കേന്ദ്രസർക്കാർ ഉറപ്പിൽനിന്ന് പിന്നാക്കം പോകുന്നതായാണ് ഇന്നലെ ലോക്സഭയിൽ ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാർ ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങൾക്കും ഇതിനോടകം എയിംസ് അനുവദിച്ചിട്ടുണ്ട്. എയിംസ് നേടിയെടുക്കാൻ കേരളത്തിലെ എം.പിമാർ ഒറ്റക്കെട്ടായി കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.കെ.എസ്.ടി.യു മാർച്ചും ധർണയും തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് എ.കെ.എസ്.ടി.യു നേതൃത്വത്തിൽ ജില്ല വിദ്യാഭ്യാസ ഓഫിസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫിസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബിജു പേരയം അധ്യക്ഷത വഹിച്ചു. കേന്ദ്രസർക്കാറിെൻറ വിദ്യാഭ്യാസ നയങ്ങൾ ചെറുക്കുക, കേരളത്തിന് സമഗ്ര ശിക്ഷ അഭിയാൻ പദ്ധതിപ്രകാരം കേന്ദ്രസർക്കാർ ഫണ്ട് വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. സി.പി.ഐ ജില്ല അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ, കെ. ബുഹാരി, എഫ്. വിൽസൺ, എസ്.എസ്. അനോജ്, എ. അനീഷ്, റെനി വർഗീസ്, കൃഷ്ണകുമാർ, ഡി. സന്ധ്യാദേവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story