Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 10:47 AM IST Updated On
date_range 5 Aug 2018 10:47 AM ISTഓണക്കാലത്തെ ഗതാഗതനിയന്ത്രണം നഗരത്തിലെ അനധികൃത ഓട്ടോ സ്റ്റാൻഡുകൾക്കെതിരെ നടപടി
text_fieldsbookmark_border
കൊല്ലം: ഓണത്തോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പൊലീസ് വിളിച്ചുചേർത്ത യോഗത്തിൽ നഗരത്തിലെ അനധികൃത ഓട്ടോ സ്റ്റാൻഡുകൾ നിരോധിക്കാനും അനധികൃത പാർക്കിങ് ഒഴിവാക്കാനും പാർക്കിങ്ങിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽമാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും തീരുമാനമായി. ഓണക്കാലത്ത് കൊല്ലം നഗരത്തിൽ സുഗമമായ വാഹനഗതാഗതം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെതുടർന്നാണ് എ.സി.പി പ്രദീപ് കുമാറിെൻറ അധ്യക്ഷതയിൽ യോഗം ചേർന്നത്. പൊലീസ് ക്ലബിൽ ചേർന്ന യോഗത്തിൽ കെ.എസ്.ആർ.ടി.സി, ൈപ്രവറ്റ് ബസ് ഓപറേറ്റേഴ്സ്, വൻകിട/ചെറുകിട കച്ചവട പ്രതിനിധികൾ വ്യാപാരി വ്യവസായി ഏകോപനസമിതി, മർച്ചൻറ് അസോസിയോഷൻ, ഒാട്ടോറിക്ഷ തൊഴിലാളി യൂനിയൻ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു. കൺേട്രാൾ റൂം സി.ഐ ഷെരീഫ് , കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ മഞ്ചുലാൽ, ട്രാഫിക് എസ്.ഐ അനൂപ് എന്നിവർ സംസാരിച്ചു. തീരുമാനങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പായി അനൗൺസ്മെൻറ് നടത്തുമെന്നും സിറ്റി പൊലീസ് മേധാവി അരുൾ ആർ.ബി. കൃഷ്ണ അറിയിച്ചു. -ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 1. വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും ഉൾപ്പെടെ എല്ലാ വാഹനങ്ങളും പാർക്കിങ്ങിന് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം പാർക്കുചെയ്യണം. 2. കച്ചവട സാധനങ്ങൾ സ്ഥാപനങ്ങളുടെ മുന്നിലേക്കുള്ള ഫുഡ്പാത്തിലേക്കോ റോഡിലേക്കോ ഇറക്കിവെക്കാവാൻ പാടില്ല. 3. മെയിൻ റോഡ്, ആർ.കെ ജങ്ഷൻ -സെൻറ് ജോസഫ് റോഡ്, ചിന്നക്കട -ആർ.കെ ജങ്ഷൻ എന്നീ റോഡുകളിലെ വൺവേ കർശനമായി നടപ്പാക്കും. 4. ചാമക്കട -പായിക്കട റോഡുകളിലെ ലോഡിങ്/ അൺലോഡിങ് വേഗത്തിൽ നടത്തണം 5.സെൻറ് ജോസഫ് ജങ്ഷൻ, കടപ്പാക്കട എന്നിവിടങ്ങളിലെ ൈപ്രവറ്റ് ബസുകളുടെ യൂ ടേൺ പൂർണമായും നിരോധിച്ചു 6.എസ്.എം.പി റെയിൽവേ ഗേറ്റ് വഴിയുള്ള സ്വകാര്യ ബസ് ഗതാഗതം നിയന്ത്രിക്കും 7.എ.ആർ ക്യാമ്പ് ജങ്ഷനിൽ ൈപ്രവറ്റ് ബസുകളുടെ യൂ ടേൺ നിരോധിക്കും 8. ബസ് ബേ, ആർ.പി മാൾ, ജോയ് ആലുക്കാസ് എന്നിവിടങ്ങളിലെ ഒാട്ടോറിക്ഷകളുടെ അനധികൃത സ്റ്റാൻഡുകൾ നിരോധിക്കും 9.ആർ.കെ -സെൻറ് ജോസഫ് ജങ്ഷൻ, എസ്.എൻ വുമൺസ്, കർബല എന്നിവിടങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് കോർപറേഷൻ അധികാരികൾക്ക് റിപ്പോർട്ട് നൽകും. 10.ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും മറ്റും 18 മുതൽ കൂടുതൽ പൊലീസിനെ നഗരപരിധിയിൽ നിയോഗിക്കും 11. പള്ളിമുക്ക് ജങ്ഷനിൽ ഓഡിറ്റോറിയങ്ങൾക്ക് മുന്നിലെ റോഡിൽ പാർക്കിങ് നിരോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story