Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2018 11:20 AM IST Updated On
date_range 4 Aug 2018 11:20 AM ISTപട്ടാപ്പകല്‍ വീട്ടമ്മയുടെ മാല കവർന്നു
text_fieldsbookmark_border
കടയ്ക്കൽ: ഇൻസ്റ്റാള്‍മെൻറ് കച്ചവടക്കാരനെന്ന വ്യാജേന എത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു. ചിതറ തൂറ്റിക്കല്‍ ഉല്ലാസ് ഭവനില്‍ ചന്ദ്രികയുടെ മൂന്നരപ്പവെൻറ സ്വര്‍ണമാലയാണ് അപഹരിച്ചത്. കഴിഞ്ഞദിവസം പകല്‍ പതിനൊന്നരക്കാണ് സംഭവം. നീല ഷര്‍ട്ടും കറുത്ത പാൻറും ധരിച്ചെത്തിയ മോഷ്ടാവ് ഇൻസ്റ്റാള്‍മെൻറായി സാധനം വേണമോയെന്ന് തിരക്കിയശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോകാന്‍ തിരിഞ്ഞ ചന്ദ്രികയെ പുറകില്‍നിന്ന് മാലപൊട്ടിച്ചശേഷം നിലത്തേക്ക് തള്ളിയിട്ടു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് ബൈക്കില്‍ കടന്നു. സംഭവസമയത്ത് ചന്ദ്രികമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കടയ്ക്കല്‍ പൊലീസില്‍ പരാതിനൽകി. പഴം-പച്ചക്കറി വിപണന സംസ്കരണ കേന്ദ്രം ഉദ്ഘാടനം (ചിത്രം) കടയ്ക്കൽ: ചിതറ പഞ്ചായത്തിലെ തൂറ്റിക്കലില്‍ പച്ചക്കറി വികസന പദ്ധതി പ്രകാരം ആരംഭിച്ച പഴം-പച്ചക്കറി സംസ്കരണ വിപണനകേന്ദ്രം 'ഗ്രാമശ്രീ' മുല്ലക്കര രത്നാകരൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സുജിത കൈലാസ് അധ്യക്ഷത വഹിച്ചു. ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി. അനിതാമണി ആദ്യ വിൽപന നടത്തി. ജില്ല പഞ്ചായത്തംഗം പി.ആര്‍ പുഷ്ക്കരന്‍, ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.എച്ച്. നജീബ്, ജിസി ജോർജ്, ചടയമംഗലം കൃഷി അസി. ഡയറക്ടര്‍ വി.എസ്. രാജലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം നജീബത്ത്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കലയപുരം സെയ്ഫുദീന്‍, കൃഷി ഓഫിസര്‍ കിരണ്‍, സഹകരണ ബാങ്ക് പ്രസിഡൻറ് കരകുളം ബാബു, വൈസ് പ്രസിഡൻറ് എസ്. ബുഹാരി, പഞ്ചായത്തംഗങ്ങളായ കോട്ടപ്പുറം ശശി, ഷീജ, രഞ്ജു വട്ടലില്‍, സുധാകരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡൻറ് എസ്. മുരളീധരന്‍ നായര്‍, പഞ്ചായത്തംഗം എസ്. സിനി, താജുദീന്‍, നാസറുദീന്‍, അമ്പിളി, ശശികുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story