Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 10:41 AM IST Updated On
date_range 3 Aug 2018 10:41 AM ISTകാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘമെത്തുന്നു
text_fieldsbookmark_border
തിരുവനന്തപുരം: കാലവർഷത്തിൽ സംസ്ഥാനത്തുണ്ടായ നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം ആഗസ്റ്റ് ഏഴിെനത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി ധർമ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ദിവസം സംസ്ഥാനത്തുണ്ടാകും. മുഖ്യമന്ത്രി, റവന്യൂ മന്ത്രി തുടങ്ങിയവരുമായി ചർച്ചയും നടത്തും. കേന്ദ്ര വൈദ്യുതി അതോറിറ്റി െഡപ്യൂട്ടി ഡയറക്ടർ നർസി റാം മീണ, ധന മന്ത്രാലയം ജോയൻറ് ഡയറക്ടർ എസ്.സി. മീണ, ഗ്രാമവികസന വകുപ്പ് അസി.ഡയറക്ടർ ചഹത് സിങ്, ബി.കെ. ശ്രീവാസ്തവ, ആർ. തങ്കമണി, വി.വി. ശാസ്ത്രി എന്നിവരാണ് കേന്ദ്രസംഘത്തിലെ മറ്റ് അംഗങ്ങൾ. ഏഴിന് നെടുമ്പാശ്ശേരിയിലെത്തുന്ന സംഘം ആലപ്പുഴ, േകാട്ടയം, പത്തനംതിട്ട ജില്ലകൾ സന്ദർശിക്കും. ഏഴംഗസംഘം പല വിഭാഗങ്ങളായി വിവിധ ജില്ലകളിൽ സന്ദർശനം നടത്താനാണ് സാധ്യത. തിരുവനന്തപുരത്ത് മുഖ്യമന്ത്രി, മന്ത്രിമാർ, ദുരന്ത നിവാരണ അതോറിറ്റി എന്നിവരുമായി ഒമ്പതിന് ചർച്ച നടത്തും. കേന്ദ്രസംഘത്തിന് നൽകാൻ നഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ വകുപ്പ് തിരിച്ച് തയാറാക്കും. വലിയതോതിലുള്ള കൃഷിനാശമാണ് ഇത്തവണയുണ്ടായത്. കുട്ടനാട് മേഖല ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല. പ്രളയമേഖലകളിൽ പകർച്ചവ്യാധി പിടിപെടുന്നത് തടയാൻ വലിയ മുന്നൊരുക്കം വേണ്ടിവരും. വെള്ളംകയറി നശിച്ച വീടുകളും മറ്റും പൂർവസ്ഥിതിയിലാക്കാനും വൻതുക ചെലവാകും. ഒാണക്കാലം ലക്ഷ്യമിട്ടുള്ള വാഴക്കൃഷി പൂർണമായും തകർന്നു. പ്രത്യേക പാേക്കജ് വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ നാശനഷ്ടം കാണാനെത്തിയ ദുരന്തനിവാരണ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിനോട് ഇൗ ആവശ്യം ഉന്നയിച്ചിരുന്നു. അന്ന് വരെയുള്ള നാശനഷ്ടം സംബന്ധിച്ച പ്രാഥമികവിവരങ്ങളുടെ അടിസ്ഥാനത്തിൽ നിവേദനം നൽകിയിരുന്നു. 831 കോടി രൂപയുടെ നഷ്ടമാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയത്. അതിന് ശേഷവും വലിയതോതിൽ നാശനഷ്ടമുണ്ടായി. മേയ് 29 മുതൽ ജൂലൈ 31വരെ 131 പേരാണ് കാലവർഷക്കെടുതിയിൽ മരിച്ചത്. 21850.303 ഹെക്ടർ സ്ഥലത്തെ കൃഷികൾ നശിച്ചു. 432 വീടുകൾ പൂർണമായും 11371 വീടുകൾ ഭാഗികമായും തകർന്നു. 1860 ദുരതാശ്വാസ ക്യാമ്പുകൾ തുറന്നു. 143220 പേരെയാണ് കാലവർഷം ദോഷകരമായി ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story