Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോൺഗ്രസിനെ...

കോൺഗ്രസിനെ സമ്മർദത്തിലാക്കി സുധീര​െൻറ രാജി

text_fields
bookmark_border
തിരുവനന്തപുരം: മുന്നണിയിൽ മടങ്ങിയെത്തിയ കേരള കോൺഗ്രസ് -എമ്മിന് രാജ്യസഭ സീറ്റ് നൽകിയതിനെ പരസ്യമായി വിമർശിച്ച് രംഗത്തുവന്ന കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ തുറന്ന പോരിലേക്ക്. യു.ഡി.എഫ് ഏകോപനസമിതിയിലെ കോൺഗ്രസ് പ്രതിനിധിസ്ഥാനം സുധീരൻ രാജിവെച്ചു. രാജിക്കത്ത് യു.ഡി.എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷനേതാവിനും കെ.പി.സി.സി പ്രസിഡൻറിനും ഇ-മെയിൽ മുഖേന അയച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ യു.ഡി.എഫിന് വിജയിക്കാൻ കഴിയുന്ന ഏക സീറ്റാണ് മുന്നണിയിലേക്ക് മടങ്ങിവന്ന കേരള കോൺഗ്രസ് -എമ്മിന് നൽകിയത്. കോൺഗ്രസി​െൻറയും കേരള കോൺഗ്രസ് -എമ്മി​െൻറയും സി.പി.എമ്മി​െൻറയും ഒാരോ സീറ്റുകൾ വീതമാണ് ഒഴിവുവന്നത്. ഇതിലേക്ക് കേരള കോൺഗ്രസ് -എമ്മിലെ ജോസ് കെ. മാണി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സീറ്റ് ദാനത്തിന് ശേഷം ചേർന്ന യു.ഡി.എഫ് യോഗത്തിൽനിന്ന് സുധീരൻ ഇറങ്ങിപ്പോയിരുന്നു. പിന്നീട് നടന്ന യോഗത്തിൽ സംബന്ധിച്ചുമില്ല. കെ.പി.സി.സി നേതൃയോഗത്തിലും സീറ്റ് ദാനത്തിനെതിരെ തുറന്നടിക്കുകയും പിന്നീട് വാർത്തസമ്മേളനം നടത്തി നേതൃത്വത്തി​െൻറ നടപടിയെ വിമർശിക്കുകയും ചെയ്തു. പിന്നാലെ ചേർന്ന യു.ഡി.എഫ് യോഗത്തിൽ സുധീര​െൻറ നടപടിയിൽ കെ.എം. മാണി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മാണിയുള്ള യു.ഡി.എഫ് യോഗത്തിലേക്ക് താനില്ലെന്ന സൂചനയാണ് ഇേപ്പാൾ രാജിയിലൂടെ സുധീരൻ നൽകുന്നത്. രാജ്യസഭ സീറ്റ് ദാനവും കേരള കോൺഗ്രസിൻറ മുന്നണി പ്രവേശന വിവാദവും അവസാനിെച്ചന്ന് കരുതിയിരിക്കെയാണ് സുധീര​െൻറ രാജി. എന്നാൽ, രാജ്യസഭ തെരെഞ്ഞടുപ്പും കഴിഞ്ഞ് ജോസ് കെ. മാണി സത്യപ്രതിജ്ഞയും ചെയ്ത സ്ഥിതിക്ക് രാജിക്ക് എന്ത് പ്രസക്തിയെന്നാണ് കെ.പി.സി.സി നേതൃത്വത്തി​െൻറ നിലപാട്. കേരള കോൺഗ്രസ് -എം മുന്നണിയുടെ ഭാഗമാണെന്നും പാർട്ടിക്കകത്തെ പ്രശ്നങ്ങൾ മുന്നണിയെ ബാധിക്കരുതെന്നും കെ.പി.സി.സിയുടെ മുതിർന്ന ഭാരവാഹി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story