Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശബരിമല: വിശ്വാസങ്ങളെ...

ശബരിമല: വിശ്വാസങ്ങളെ കടന്നാക്രമിക്കാൻ ശ്രമമെന്ന്​ ഹിന്ദു പാർലമെൻറ്​

text_fields
bookmark_border
തിരുവനന്തപുരം: സ്ത്രീപുരുഷ സമത്വം മാറ്റുരക്കാനുള്ള വേദിയല്ല ശബരിമലയെന്ന് ഹിന്ദു പാർലമ​െൻറ്. സ്ത്രീകൾക്ക് പ്രായനിയന്ത്രണം മാത്രമാണ് ശബരിമലയിലുള്ളത്. സ്ത്രീസംരക്ഷണ മുഖംമൂടിയിട്ട് വിശ്വാസങ്ങളെ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഒരു ആത്മീയ വിശ്വാസത്തെയും ഹനിക്കുന്ന നീക്കം ഭരണഘടന സ്ഥാപനങ്ങളിൽനിന്ന് ഉണ്ടാകുന്നത് നന്നല്ലെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിശ്വാസികളായ എല്ലാവരെയും വിളിച്ച് ചർച്ചക്ക് ഹിന്ദു പാർലമ​െൻറ് ഒരുക്കമാണ്. ശബരിമല അതിക്രമിച്ച് കടക്കാൻ വരുന്നവരെ വിശ്വാസികളായി കാണാൻ പ്രയാസമാണ്. അമ്മാരുടെയും സ്ത്രീകളുടെയും നേതൃത്വത്തിൽ ഭക്തജനങ്ങൾ അത് തടയും. ഇതിന് പന്തളം രാജാവി​െൻറയും തന്ത്രിയുടെയും ഉപദേശപ്രകാരം ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുമെന്നും അവർ പറഞ്ഞു. അഡ്വ. പി.ആർ. ദേവദാസ്, സി.പി. സുഗതൻ, ഡോ. എ. ഹരിനാരായണൻ, സുരേഷ്, സുമേഷ്കുമാർ, കോട്ടയ്ക്കം ജയകുമാർ, പാറത്തോട് വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story