Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 11:08 AM IST Updated On
date_range 29 April 2018 11:08 AM ISTകൊല്ലം നഗരത്തിന് ഹരിതാവരണം ഒരുക്കും
text_fieldsbookmark_border
കൊല്ലം: നഗരത്തിന് ഹരിതശോഭ നല്‍കാന്‍ ഹരിതാവരണം ഒരുങ്ങുന്നു. വനംവകുപ്പിെൻറ ആഭിമുഖ്യത്തില്‍ ടൂറിസം, റവന്യൂ, തദ്ദേശഭരണം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് ഇത് ഒരുക്കുന്നത്. നടത്തിപ്പിനെപ്പറ്റി ആലോചിക്കാന്‍ മന്ത്രി കെ. രാജുവിെൻറ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മേയര്‍ വി. രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കോര്‍പറേഷന്‍ സെക്രട്ടറി രാജു, സോഷ്യല്‍ ഫോറസ്ട്രി ചുമതലയുള്ള പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ നൗഷാദ്, ഡി.ടി.പി.സി സെക്രട്ടറി, സോഷ്യല്‍ ഫോറസ്ട്രി കൊല്ലം ഡിവിഷനല്‍ ഓഫിസര്‍, സൗത്ത് റീജനല്‍ കണ്‍സര്‍വേറ്റര്‍ എന്നിവര്‍ പങ്കെടുത്തു. മേയ് 15നകം പ്രോജക്ട് തയാറാക്കും. ഇതിനായി കോര്‍പറേഷന്‍ സെക്രട്ടറി, ഡി.എഫ്.ഒ, ഡി.ടി.പി.സി സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റിയെ നിയോഗിച്ചു. പ്രോജക്ട് തയാറാക്കിയശേഷം തുടര്‍നടപടി സ്വീകരിക്കും. ഇതിനായി വിപുലമായ സംഘാടകസമിതി വിളിച്ചുകൂട്ടാനും തീരുമാനമായി. ജില്ലാ ഭരണകൂടം, തദ്ദേശവകുപ്പ് സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ എന്നിവരുടെയെല്ലാം സഹകരണം തേടും. കണ്ടല്‍ക്കാടുകള്‍, വനതുരുത്തുകള്‍, സ്വാഭാവിക ഫലവൃക്ഷങ്ങള്‍, പൂന്തോട്ടങ്ങള്‍, റോഡ് വക്കില്‍ തണല്‍ മരങ്ങള്‍, മാലിന്യവിമുക്ത പട്ടണം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. ജമാഅത്തെ ഇസ്ലാമി ടേബിൾ ടോക് ഓച്ചിറ: 'കാലംസാക്ഷി മനുഷ്യൻ നഷ്ടത്തിലാണ് ഹൃദയങ്ങളിലേക്ക് ഒരു യാത്ര' പ്രമേയത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന കാമ്പയിെൻറ ഭാഗമായി കരുനാഗപ്പള്ളി ഏരിയ സമിതി ഓച്ചിറ എം.ജി (മരുതവന) ഹാളിൽ ഞയറാഴ്ച വൈകീട്ട് നാലിന് ടേബിൾ ടോക് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story