Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദക്ഷിണ കേരള ഹജ്ജ്...

ദക്ഷിണ കേരള ഹജ്ജ് ക്യാമ്പ് ഇന്ന് തുടങ്ങും

text_fields
bookmark_border
കൊല്ലം: ഖാദിസിയ്യ ഇസ്ലാമിക് കോംപ്ലക്സി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദക്ഷിണ കേരള പ്രഥമ ഹജ്ജ് ക്യാമ്പ് ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ കൊട്ടിയം തഴുത്തല ഖാദിസിയ്യാ കാമ്പസിൽ നടക്കും. ഹജ്ജുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനം, മക്കാമദീനയിലെ ചരിത്രസ്ഥലങ്ങൾ ദൃശ്യാവിഷ്കാരത്തിലൂടെ അറിയാനും പകർത്താനുമുള്ള അവസരം, മെഡിക്കൽ ക്യാമ്പ് തുടങ്ങിയവ ക്യാമ്പി​െൻറ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനം രാവിലെ ഒമ്പതിന് മർകസ് പ്രസിഡൻറ് ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കും. ദക്ഷിണകേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് വി.എം. മൂസാമൗലവി ഉദ്ഘാടനം നിർവഹിക്കും. സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം പി.എ. ഹൈദ്രൂസ് മുസ്ലിയാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രതിനിധി കെ.പി. അബൂബക്കർ ഹസ്രത്ത്, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ടി.കെ. ഇബ്റാഹീംകുട്ടി മുസ്ലിയാർ എന്നിവർ പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story