Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:36 AM GMT Updated On
date_range 2018-04-28T11:06:00+05:30യുവാവിനെ ഗുണ്ടാസംഘം ആക്രമിച്ച് പരിക്കേൽപിച്ചു
text_fieldsപരവൂർ: കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ വാഹനം തടഞ്ഞുനിർത്തി ഗുണ്ടാസംഘം ആക്രമിച്ച് പരിക്കേൽപിച്ചു. ചാത്തന്നൂർ മീനാട് ഈസ്റ്റ് നടയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ അമൃതലാലിനാണ് (34) മൂന്നംഗസംഘത്തിെൻറ ആക്രമണത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 12.45ന് പരവൂർ റെയിൽവേ മേൽപ്പാലത്തിന് സമീപത്തുെവച്ചായിരുന്നു ആക്രമണമുണ്ടായത്. പരവൂർ ജങ്ഷനിൽ തട്ടുകട നടത്തിവരുന്ന അമൃതലാൽ വീട്ടിലേക്ക് മടങ്ങവെ ഇയാൾ സഞ്ചരിച്ച വാഹനത്തിന് കുറുകെ അക്രമിസംഘം കാർ നിർത്തി തടഞ്ഞ് പിടിച്ചിറക്കി ആക്രമിക്കുകയായിരുന്നു. പേട്രാളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനം കണ്ടതോടെ അക്രമികൾ രക്ഷപ്പെട്ടു. അമൃതലാലിെൻറ മാരുതി വാൻ ആക്രമിസംഘം അടിച്ചുതകർത്തു. ഇയാൾ പരവൂരിലെ ഒരു ഭക്ഷണശാലയിലെ ജീവനക്കാരനായിരുന്നു. പിന്നീടാണ് സ്വന്തമായി കച്ചവടസ്ഥാപനം തുടങ്ങിയത്. ഇപ്പോൾ നടത്തിവരുന്ന സ്ഥാപനം അടച്ചുപൂട്ടണമെന്ന് പറഞ്ഞാണ് ആക്രമമുണ്ടായതെന്ന് ഇയാൾ പറഞ്ഞു. പരവൂർ പൊലീസ് കേസെടുത്തു.
Next Story