Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:36 AM GMT Updated On
date_range 2018-04-28T11:06:00+05:30പെട്രോള്‍^ഡീസല്‍ തീവിലയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ട്രെയിന്‍ തടഞ്ഞു
text_fieldsപെട്രോള്‍-ഡീസല്‍ തീവിലയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ട്രെയിന്‍ തടഞ്ഞു കൊല്ലം: അടിക്കടിയുണ്ടാകുന്ന പെട്രോള്‍-ഡീസല്‍ വിലവർധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കൊല്ലത്ത് ട്രെയിന്‍ തടഞ്ഞു. ദേശീയ പ്രക്ഷോഭത്തിെൻറ ഭാഗമായായിരുന്നു തടയൽ. പെട്രോള്‍-ഡീസല്‍ വില വർധന സർവകാല െറേക്കാഡില്‍ എത്തിനില്‍ക്കുമ്പോള്‍ പൊതുജനം സമസ്ത മേഖലകളിലും ബുദ്ധിമുട്ടനുഭവിക്കുകയാണ്. ജനങ്ങളുടെ മേൽ അധികഭാരം നല്‍കുന്നതുപോലെയാണ് എക്‌സൈസ് തീരുവ അടിക്കടി കേന്ദ്ര സര്‍ക്കാര്‍ വർധിപ്പിക്കുന്നത്. മോദി സര്‍ക്കാര്‍ കോർപറേറ്റുകള്‍ക്ക് ദാസ്യവേല ചെയ്യുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പാര്‍ലമെൻറ് പ്രസിഡൻറ് എസ്.ജെ. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. വിഷ്ണു സുനില്‍ പന്തളം, ഫൈസല്‍ കുമ്മിള്‍, ഷഫീഖ് കിളികൊല്ലൂര്‍, ഷഫീഖ് ചെന്താപ്പൂര്, ആര്‍.എസ്. അബിന്‍, വൈ. ഷാജഹാന്‍, അനില്‍കുമാര്‍, സജുദാസ്, രഞ്ജിത്ത് പരവൂര്‍ എന്നിവർ സമരത്തിന് നേതൃത്വം നല്‍കി.
Next Story