Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:39 AM GMT Updated On
date_range 2018-04-27T11:09:00+05:30ആശ്രാമത്ത് കുട്ടികളുടെ ട്രാഫിക് പാർക്ക് പ്രവർത്തനം തുടങ്ങി
text_fieldsകൊല്ലം: ആശ്രാമം ചിൽഡ്രൻസ് പാർക്കിലെത്തിയാൽ കുട്ടികൾക്ക് കളികൾ മാത്രമല്ല ഇനി അൽപം ഗതാഗത നിയമങ്ങൾകൂടി പഠിക്കാം. ഇവിടെ കുട്ടികളുടെ ട്രാഫിക് പാർക്കിെൻറ പ്രവർത്തനം ആരംഭിച്ചു. കൊല്ലം സിറ്റി പൊലീസ് നടപ്പാക്കുന്ന ശുഭയാത്ര പദ്ധതിയുടെ ഭാഗമായി ഗതാഗത ബോധവത്കരണത്തിെൻറ പാഠങ്ങൾ കുട്ടികൾക്ക് കൂടി പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ചിൽഡ്രൻസ് പാർക്കിൽ കുട്ടികളുടെ ട്രാഫിക് പാർക്ക് ഒരുക്കിയിട്ടുള്ളത്. ഗതാഗതനിയമത്തിെൻറ ശാസ്ത്രീയത പഠിപ്പിക്കുന്ന പഠനമുറിയും മോഡൽ റോഡും ട്രാഫിക് സിഗ്നൽ സംവിധാനവും മറ്റും അടങ്ങുന്നതാണ് പാർക്ക്. ഇവിടെ കുട്ടികൾക്ക് സൈക്കിൾ സവാരി ചെയ്ത് ഗതാഗതനിയമങ്ങൾ സ്വായത്വമാക്കാം. റോഡിൽ പാലിക്കേണ്ട മര്യാദകളെ സംബന്ധിച്ച് അറിവ് പകർന്ന് നൽകുന്നതിന് എല്ലാദിവസവും പൊലീസിെൻറ സേവനവും ഒരുക്കിയിട്ടുണ്ട്. എം. മുകേഷ് എം.എൽ.എ ട്രാഫിക് പാർക്ക് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സൈക്കിൾ സവാരിയുടെ ഫ്ലാഗ്ഓഫ് സിറ്റി പൊലീസ് കമീഷണർ ഡോ. എ. ശ്രീനിവാസ് നിർവഹിച്ചു. കൊല്ലം സിറ്റി ട്രാഫിക് നോഡൽ ഓഫിസറും ക്രൈംബ്രാഞ്ച് എ.സി.പിയുമായ എ. അശോകൻ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി സന്തോഷ് കുമാർ, ജില്ല ക്രൈംബ്രാഞ്ച് അസി. സബ് ഇൻസ്പെക്ടർ എച്ച്. ഷാനവാസ് എന്നിവർ സംസാരിച്ചു. പാർക്കിെൻറ സൗകര്യം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പൊലീസ് കമീഷണർ അഭ്യർഥിച്ചു. മലയോരമേഖലയിലെ ഗതാഗതക്കുരുക്ക്: ബൈപാസ് പദ്ധതി പരിഗണനയിൽ പത്തനാപുരം: മലയോര പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപാസ് നിർമാണം പരിഗണനയിൽ. പുനലൂര്‍-മൂവാറ്റുപുഴ പാതയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബൈപാസിെൻറ രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിട്ടുണ്ട്. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എയാണ് പുതിയ പാതയുടെ സാധ്യത പരിശോധിച്ച് രൂപരേഖ തയാറാക്കുന്നതിന് മുന്നിട്ടിറങ്ങിയത്. നടുമ്പറമ്പ് 110 കെ.വി സബ്സ്റ്റേഷന് സമീപത്തുനിന്നുമാരംഭിക്കുന്ന പാത നീലിക്കോണം വഴി വണ്‍റോഡിലൂടെ പത്തനംതിട്ട പാതയിലെ ബി.എസ്.എന്‍.എല്‍ എക്സേഞ്ച് ഓഫിസിന് സമീപം അവസാനിക്കുന്ന വിധമാണ് വിഭാവനംചെയ്യുന്നത്. രണ്ട്വരി പാതയുള്ള ബൈപാസ് യഥാർഥ്യമായാല്‍ നഗരത്തിലെ ഗതാഗത കുരുക്കില്‍പെടാതെ വാഹനങ്ങള്‍ക്ക് യഥേഷ്ടം കടന്നുപോകാന്‍ സാധിക്കും. കല്ലുംകടവില്‍ ജങ്ഷനില്‍ എത്താതെ തന്നെ പത്തനംതിട്ട പാതയിലേക്ക് പ്രവേശിക്കുന്നതിനാല്‍ നഗരാതിര്‍ത്തിയിലെ കുരുക്കും ഒഴിവാകും. നിലവില്‍ പത്തനാപുരം പട്ടണം ഗതാഗതക്കുരുക്കില്‍ അമരുന്ന അവസ്ഥയാണ്. അനധികൃത വാഹനപാര്‍ക്കിങ്ങും റോഡിന് വീതിയില്ലായ്മയുമാണ് പ്രധാനപ്രശ്നം. കല്ലുംകടവ് മുതല്‍ പള്ളിമുക്ക് വരെയുള്ള രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂറിലധികം സമയമാണ് പലപ്പോഴും വേണ്ടിവരുന്നത്. നിത്യേനയുള്ള ഗതാഗതപ്രശ്നം മൂലം വാഹനയാത്രികരും ഏറെ ദുരിതത്തിലാണ്. ഭൂമി ഏറ്റെടുക്കലും മറ്റ് പ്രശ്നങ്ങളും പരമാവധി ഒഴിവാക്കിയാകും ബൈപാസ് നിർമാണമെന്ന് ഗണേഷ്കുമാര്‍ പറഞ്ഞു.
Next Story