Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദക്ഷിണ കേരള ലജ്​നത്തുൽ...

ദക്ഷിണ കേരള ലജ്​നത്തുൽ മുഅല്ലിമീൻ ജില്ലാതല തസ്​കിയത്​ ക്യാമ്പ്​

text_fields
bookmark_border
കൊല്ലം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ജില്ലാ ക്യാമ്പ് പത്തനാപുരം ഇടത്തറ മുസ്ലിം ജമാഅത്ത് അങ്കണത്തിൽ നടന്നു. ഇടത്തറ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഹസൻ ഫലാഹി പതാക ഉയർത്തി. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറ് കോയകുട്ടി മൗലവി അധ്യക്ഷത വഹിച്ചു. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ ബോഡി ഡി.കെ.എൽ.എം ജില്ല വൈസ് പ്രസിഡൻറ് എൽ. അബ്ദുസ്സലാം മൗലവി ഉദ്ഘാടനം ചെയ്തു. ഇടത്തറ മുസ്ലിം ജമാഅത്ത് പ്രസിഡൻറ് പി.എ. ഷാജി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ ലജ്നത്തുൽ മുഅല്ലിമീൻ ജില്ല ജനറൽ സെക്രട്ടറി കൊട്ടിയം എ.ജെ. സ്വാദിഖ് മൗലവി സംസാരിച്ചു. ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി പാങ്ങോട് എ. കമറുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. ആമുഖ പ്രസംഗം കൊട്ടുമ്പുറം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ശാകീർ ഹുസൈൻ ദാരിമി നടത്തി. കാരാളി ഇ.കെ. സുലൈമാൻ ദാരിമി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇടത്തറ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി മുഹമ്മദ് ജലീൽ, വൈ. നവാബുദ്ദീൻ മുസ്ലിയാർ, അയ്യൂബ് മൗലവി, സെക്രട്ടറി നാസറുദ്ദീൻ മൗലവി, എസ്. സുബൈർ മൗലവി, പോരുവഴി കെ.കെ. അബ്ദുൽ റഷീദ് മൗലവി, ജലാലുദ്ദീൻ മൗലവി, സിദ്ദീഖ് മൗലവി, ഹുസൈൻ റഷാദി, ഹുസൈൻ ബാഖവി, അനസ് മുഹമ്മദ് ഇംദാദി, സിയാദ് മഹ്ളരി, പത്തനംതിട്ട അയ്യൂബ് മൗലവി എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story