Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാർട്ടി കോൺഗ്രസ്:...

പാർട്ടി കോൺഗ്രസ്: വേദിയിൽ കേരളത്തനിമ

text_fields
bookmark_border
കൊല്ലം: പാര്‍ട്ടി കോണ്‍ഗ്രസി​െൻറ പ്രതിനിധി സമ്മേളനം നടക്കുന്ന എ.ബി ബര്‍ധന്‍ നഗര്‍ തനി കേരളീയ ശൈലിയിലാണ് രൂപപ്പെടുത്തിയത്. ചുണ്ടന്‍വള്ളവും തെയ്യവും കഥകളിയുമൊക്കെ ഇഴുകി ചേര്‍ന്ന വേദി പ്രതിനിധികളുടെ, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ നിന്നെത്തിയവരുടെ മനം കവര്‍ന്നു. തെയ്യത്തി​െൻറ രൗദ്രഭാവം പ്രതീകാത്മകമായി ചിത്രീകരിച്ച വേദിയില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത് കേരളത്തി​െൻറ തനത് ചുണ്ടന്‍വള്ളത്തിനായിരുന്നു. കഥകളി കിരീടമാണ് ഇതി​െൻറ തിലകക്കുറി. കണ്ണുകളിലൊന്നില്‍ എ.ബി ബര്‍ധ​െൻറ ചിത്രവും മറ്റൊന്നില്‍ പാര്‍ട്ടി കോണ്‍ഗ്രസി​െൻറ ചിഹ്നവുമാണ് അലങ്കാരം. കുരുത്തോലകള്‍ ഓണവില്ലി​െൻറ ആകൃതിയിലുള്ളതാണ്. കേരളത്തി​െൻറയും കൊല്ലത്തി​െൻറയും കലകളെ ദൃശ്യവത്കരിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയതെന്ന് രൂപചാതുരി പകര്‍ന്ന കലാസംവിധായകന്‍ കൊല്ലം സുരേഷ് പറഞ്ഞു. സാധാരണ പാര്‍ട്ടി സമ്മേളനങ്ങളില്‍നിന്ന് വ്യത്യസ്തമായ മുഖം നല്‍കാനാണ് ശ്രമിച്ചത്. തെയ്യത്തി​െൻറ രൗദ്രത പൂര്‍ണമായി ചിത്രീകരിക്കുന്നതിന് വേദിയുടെ പൊക്കക്കുറവ് തടസ്സമായി. ഉത്സവാന്തരീക്ഷം പ്രദാനം ചെയ്യുകയും പാര്‍ട്ടി സമ്മേളനത്തി​െൻറ പ്രാധാന്യവും സമന്വയിപ്പിച്ചാണ് വേദി ഒരുക്കിയത്. കഥകളി വേഷം ധരിച്ച കലാകാരനാണ് ഉദ്ഘാടന ചടങ്ങിനെത്തിയ ഇടത് നേതാക്കളെ സ്വീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story