Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:29 AM GMT Updated On
date_range 2018-04-27T10:59:59+05:3012 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിന് 10 വർഷം കഠിനതടവും പിഴയും
text_fieldsകൊല്ലം: ബന്ധുവായ 12 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവിന് 10 വർഷം കഠിനതടവും അരലക്ഷംരൂപ പിഴയും. കമ്പലടി മുറിയിൽ തറയിൽ പുത്തൻവീട്ടിൽ അൻസറുദ്ദീൻ എന്ന അൻസറിനെയാണ് (30) കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി (പോക്സോ) ഇ. ബൈജു ശിക്ഷിച്ചത്. 2013ലായിരുന്നു കേസിനാസ്പദമായ സംഭവം. മാതാവ് മരിച്ച ബാലികയെ ബന്ധുവായ പ്രതിയുടെ പിതാവ് വീട്ടിൽ സംരക്ഷിക്കുന്നതിനുവേണ്ടി വിളിച്ചുകൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. പീഡനം സംബന്ധിച്ച് തുടർന്ന് ശൂരനാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി കെ.പി. ജബ്ബാർ, ജി. സുഹോത്രൻ, അമ്പിളി ജബ്ബാർ എന്നിവർ ഹാജരായി. എട്ടുവയസ്സുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരുവർഷം കഠിനതടവും പിഴയും കൊല്ലം: എട്ട് വയസ്സുള്ള ബാലിക അമ്പലത്തിൽനിന്ന് പ്രസാദവും വാങ്ങി തിരികെ വന്ന സമയം പീഡിപ്പിച്ച കേസിൽ യുവാവിന് ഒരുവർഷം കഠിനതടവും കാൽലക്ഷം രൂപ പിഴയും. ആര്യങ്കാവ് കഴുതുരുട്ടി മുറിയിൽ ഇരുളൻകോട് ജയഭവനത്തിൽ മനോഹരനെയാണ് (42) കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി (പോക്സോ) ഇ. ബൈജു ശിക്ഷിച്ചത്. തെന്മല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സാക്ഷികളായി ആറുപേരെയും എട്ട് രേഖകളും ഹാജരാക്കി.
Next Story